Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2017 3:59 PM IST Updated On
date_range 18 Jan 2017 3:59 PM IST‘അരാജകവാദിയുടെ അപകടമരണം’ മികച്ച നാടകം; മികച്ച സംവിധായകന്‍ ശ്രീജിത്ത് പൊയില്‍ക്കാവ്
text_fieldsbookmark_border
camera_alt???????? ???? ????? ????????????????? ?????? ???????? ??????????????????? ?????????????? ?????????????????????
അബൂദബി: അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ (കെ.എസ്.സി) സംഘടിപ്പിച്ച എട്ടാമത് ഭരത് മുരളി നാടകോത്സവത്തില്‍ തിയറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ അവതരിപ്പിച്ച ‘അരാജകവാദിയുടെ അപകടമരണം’ മികച്ച നാടകമായും അബൂദബി ശക്തി തിയറ്റേഴ്സ് അവതരിപ്പിച്ച ’ചിരി' മികച്ച രണ്ടാമത്തെ നാടകമായും തെരെഞ്ഞെടുത്തു. യുവകലാ സാഹിതി അബൂദബി അവതരിപ്പിച്ച ‘അമ്മ’ക്കാണ് മൂന്നാം സ്ഥാനം.
വര്‍ത്തമാനകാല സാമൂഹിക അവസ്ഥകളോട് സാര്‍ഥകമായി പ്രതികരിക്കുകയും പ്രേക്ഷക പങ്കാളിത്തത്തോടെ അരങ്ങിലത്തെിക്കുകയും ചെയ്ത സമ്പൂര്‍ണ നാടകമായിരുന്നു ‘അരാജകവാദിയുടെ അപകടമരണം’ എന്ന് വിധികര്‍ത്തക്കളായ ഡോ. ഷിബു കൊട്ടാരത്തിലും ജയസൂര്യയും അഭിപ്രായപ്പെട്ടു. ഇറ്റാലിയന്‍ നാടകകൃത്തും അഭിനേതാവുമായ ദാരിയോ ഫോയെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയ ‘അരാജകവാദിയുടെ അപകടമരണം’ ജയിലറകളില്‍ ഫാഷിസ്റ്റ് ഭരണകൂടങ്ങളാല്‍ പീഡിപ്പിക്കപ്പെടുന്ന പതിനായിരക്കണക്കിന് നിരപരാധികളുടെ അവസ്ഥ ആക്ഷേപഹാസ്യത്തിന്‍െറ അകമ്പടിയോടെ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ അരങ്ങിലത്തെിക്കുകയായിരുന്നു തിയറ്റര്‍ ക്രിയേറ്റീവ് ഷാര്‍ജ. വിശ്വവിഖ്യാത ചലച്ചിത്രകാരന്‍ ചാര്‍ളി ചാപ്ളിനെ അരങ്ങിന്‍െറ സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തി അവതരിപ്പിച്ചതിനാണ് ജിനോ ജോസഫ് സംവിധാനം ചെയ്ത ‘ചിരി’യെ മികച്ച രണ്ടാമത്തെ നാടകമായി തെരഞ്ഞെടുത്തത്.
‘അരാജകവാദിയുടെ അപകടമരണം’ സംവിധാനം ചെയ്ത ശ്രീജിത്ത് പൊയില്‍ക്കാവാണ് മികച്ച സംവിധായകന്‍. ഇതേ നാടകത്തില്‍ കിറുക്കന്‍ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ അഷ്റഫ് കിരാലൂരിനെ മികച്ച നടനായും ‘അമ്മ’യിലെ അമ്മയെ ജീവസ്സുറ്റതാക്കിയ ദേവി അനിലിനെ മികച്ച നടിയായും ‘പെരുങ്കൊല്ല’നില്‍' മാണിക്യത്തെ തന്‍മയത്വത്തോടെ അവതരിപ്പിച്ച ദില്‍ഷ ദിനേഷിനെ മികച്ച ബാലതാരമായും തെരഞ്ഞെടുത്തു.
അല്‍ഐന്‍ മലയാളി സമാജം അവതരിപ്പിച്ച ‘ദി ട്രയല്‍’ നാടകത്തിന്‍െറ സംവിധായകനായ സാജിദ് കൊടിഞ്ഞിയാണ് യു.എ.ഇയില്‍നിന്നുള്ള മികച്ച സംവിധായകന്‍. ഭരത് മുരളി നാടകോത്സവത്തില്‍ നാലാം തവണയാണ് സാജിദ് കൊടിഞ്ഞിക്ക് അംഗീകാരം ലഭിക്കുന്നത്. ഇത്തവണ യു.എ.ഇയില്‍നിന്നുള്ള അഞ്ച് സംവിധായകരുടെ നാടകങ്ങളാണുണ്ടായിരുന്നത്.
മറ്റു അവാര്‍ഡുകള്‍: പ്രകാശ് തച്ചങ്ങാട് (മികച്ച രണ്ടാമത്തെ നടന്‍, ചാര്‍ലി ചാപ്ളിന്‍, ചിരി), അനന്തലക്ഷ്മി ഷെരീഫ് (മികച്ച രണ്ടാമത്തെ നടി, അദ്രി, അദ്രികന്യ), ശ്രേയ ഗോപാല്‍ (മികച്ച രണ്ടാമത്തെ ബാലതാരം, അദ്രിയുടെ ബാല്യകാലം, അദ്രികന്യ), മഞ്ജുളന്‍ (പ്രകാശവിതാനം, അദ്രി കന്യ), വിനു കാഞ്ഞങ്ങാട് (രംഗ സജ്ജീകരണം, അദ്രികന്യ), ക്ളിന്‍റ് പവിത്രന്‍ (ചമയം, അദ്രികന്യ), അനു രമേശ് (പശ്ചാത്തല സംഗീതം, അദ്രികന്യ). ഭഗ്നഭവനം, ലൈറ്റ്സ് ഒൗട്ട് നാടകങ്ങളിലെ പ്രകാശവിതാനത്തിന് രവി പട്ടേനക്ക് ജൂറിയുടെ പ്രത്യേക അവാര്‍ഡ് ലഭിച്ചു.
നാടകോത്സവത്തിന്‍െറ ഭാഗമായി യു.എ.ഇ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ഏകാങ്ക നാടക രചനാ മത്സരത്തില്‍ സമീര്‍ ബാബു രചിച്ച ‘കുട’ സമ്മാനര്‍ഹമായി. സേതുമാധവന്‍െറ ‘സ്വാഭാവികമായ ചില മരണങ്ങള്‍’ ലഘുനാടകം ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹമായി.
സെന്‍റര്‍ പ്രസിഡന്‍റ് പി. പത്മനാഭന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ വിധികര്‍ത്താക്കളായ ഡോ. ഷിബു കൊട്ടാരം, ജയസൂര്യ എന്നിവരും യു.എ.ഇ എക്സ്ചേഞ്ച് ഇവന്‍റ് ചീഫ് വിനോദ് നമ്പ്യാര്‍, അഹല്യ ഹോസ്പിറ്റല്‍ അഡിമിനിസ്ട്രേഷന്‍ മാനേജര്‍ സൂരജ്, എവര്‍ സേഫ് ആന്‍ഡ് സേഫ്റ്റി മാനേജിങ് ഡയറക്ടര്‍ എം.കെ. സജീവ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ. മനോജ് സ്വാഗതവും കലാവിഭാഗം സെക്രട്ടറി കെ.വി. ബഷീര്‍ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story