ടീന്‍സ് ഡേ കാര്‍ണിവല്‍: നിംസ് ദുബൈ ചാമ്പ്യന്മാര്‍
text_fieldsദുബൈ: കൗമാര കലാവസന്തത്തിന് അരങ്ങൊരുക്കി മുഹൈസിന ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടന്ന പാരാജോണ്‍ ടീന്‍സ് ഡേ കാര്‍ണിവല്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. നൂറുകണക്കിന് വിദ്യാര്‍ഥികള്‍ മാറ്റുരച്ച കലാ വിജ്ഞാനപരിപാടികളില്‍ ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ജേതാക്കളായി.
നൃത്തം, പെയിന്‍റിങ്്, ഡ്രോയിങ്, പൂക്കളമല്‍സരം, ടീന്‍ ടോക്, അകാപെല്ല, ക്വിസ്, ഷോര്‍ട്ട് ഫിലിം, ഡബ്മാഷ്, സെല്‍ഫി ് തുടങ്ങിയ ഇനങ്ങളില്‍ ദുബൈയിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ മല്‍സരിച്ചു. ഇന്‍റര്‍ സ്കൂള്‍ ക്വിസ് മല്‍സരത്തില്‍ ക്രസന്‍റ് ഇംഗ്ളീഷ് ഹൈസ്കൂള്‍ ജേതാക്കളായി. ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍, ഒൗവര്‍ ഓണ്‍ ഹൈസ്കൂള്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ടീന്‍സ് ഡേ കാര്‍ണിവല്‍ ഗള്‍ഫ് മോഡല്‍ സ്കൂള്‍ ചെയര്‍മാന്‍ അഡ്വ. എ. നജീത്ത് ഉല്‍ഘാടനം ചെയ്തു. നിംസ് ഗ്രൂപ്പ് ഡയറക്ര്‍ കെ.ആര്‍.എസ്.നായര്‍, ജി.എം.എസ് പ്രിന്‍സിപ്പല്‍ ജോസഫ് വി ജോസഫ് എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകള്‍ക്ക് സൂസന്‍ കോരോത്ത് , ഡോ. കപില്‍ തോമസ്, ശ്രീവിദ്യാ സന്തോഷ് , നഈം ബദീഉസമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
'എന്‍െറ ഇന്ത്യ-നാനാത്വത്തില്‍ ഏകത്വം' എന്ന പ്രമേയത്തില്‍ യുപ് ററു ഇവന്‍റസ് ഒരുക്കിയ അഞ്ചാമത് ടീന്‍സ് ഡേ 'കാര്‍ണിവല്‍' രൂപത്തിലാണ് ഇത്തവണ സംഘടിപ്പിച്ചത്.
കാര്‍ണിവല്‍ നഗരിയില്‍ വിവിധ തരത്തിലുള്ള സ്റ്റാളുകള്‍ ഒരുക്കിയിരുന്നു. വര്‍ണാഭമായ കാര്‍ണിവല്‍ സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനദാനം യുപ് ററു ഇവന്‍റ്സ് പ്രതിനിധികള്‍ നിര്‍വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
