ജനാധിപത്യം തലയറുക്കലല്ല, തല എണ്ണലാണ് –എം.എന്‍. കാരശ്ശേരി
text_fieldsദുബൈ: ബഹുസ്വരതയെ ഉള്‍കൊള്ളുന്നു എന്നതാണ് ജനാധിപത്യത്തിന്‍െറ മഹത്തായ സവിശേഷതയെന്നും അത് തല അറുക്കലല്ല മറിച്ച് തല എണ്ണി ജനഹിതത്തെ മാനിക്കലാണെന്നും എഴുത്തുകാരന്‍ പ്രഫ.എം.എന്‍.കാരശ്ശേരി.
ഇ.കെ.ദിനേശന്‍െറ ‘നീല രാഷ്ട്രീയത്തിന്‍െറ ചുവപ്പ് വായന’ എന്ന പുസ്തകത്തിന്‍െറ യു.എ.ഇ പ്രകാശനം നിര്‍വഹിച്ചു സംസ്ാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്ക് ഇന്നത്തെ നിലയില്‍ മുന്നോട്ട് പോകാന്‍ കഴിയുന്നത് ജനാധിപത്യത്തിന്‍െറ ശക്തിയിലാണ്. ഇ.കെ.ദിനേശന്‍െറ പുസ്തകത്തില്‍ ജനാധിപത്യത്തിന്‍്റെ സാധ്യതയില്‍ നിന്നു കൊണ്ട് ജാതി വ്യവസ്ഥയെ കുറിച്ചുള്ള അന്വേഷണത്തില്‍ ഗാന്ധി ,ലോഹ്യ, അംബേദ്ക്കര്‍ എന്നിവരുടെ നിലപാടുകള്‍ പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എസ്.ഗോപാലകൃഷ്ണന് നല്‍കിയായിരുന്നു പ്രകാശനം.
ജാതിയെ കുറിച്ച് ഏറ്റവും ആഴത്തില്‍ പഠിച്ചത് ലോഹ്യയായിരുന്നു. ചലരഹിതമായ വര്‍ഗമാണ് ജാതിയെന്നും ചലന സഹിതമായ ജാതിയാണ് വര്‍ഗമെന്നും അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റുകാരുടെ ജാതിയും വര്‍ഗവും ഒന്നാണ് എന്ന കാഴ്ചപ്പാട് തെറ്റാണ് എന്ന് പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എന്നാല്‍ ജാതിയില്ലാത്ത രാജ്യത്ത് വളര്‍ന്ന മാര്‍ക്സിന് ജാതിയെക്കുറിച്ച് പഠിക്കാന്‍ കഴിഞ്ഞില്ല.ഇന്ത്യന്‍ കമ്യൂണിസത്തിന് പറ്റിയ തെറ്റും അതാണ്. മറ്റൊരു അര്‍ത്ഥത്തില്‍ ഗാന്ധിക്ക് പോലും ജാതിയുടെ തീവ്രത ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല.
അത് കൊണ്ടാണ് താങ്കള്‍ മാതൃരാജ്യത്തിന്‍്റെ സ്വാതന്ത്ര്യത്തിന് പ്രധാന്യം കല്‍പ്പിക്കുന്നില്ല എന്ന് ഗാന്ധിജി പറഞ്ഞപ്പോള്‍ സമൂഹത്തില്‍ അയിത്തം പേറി ജീവിക്കുന്ന ഞങ്ങള്‍ക്ക് മാതൃരാജ്യമില്ല എന്ന് അംബേദ്കര്‍ മറുപടി പറഞ്ഞത്. ഇത്തരം വിഷയങ്ങള്‍ ദിനേശന്‍െറ പുസ്തത്തെ കാലത്തോപ്പം ചേര്‍ത്തു വെക്കുന്നതായി കാരശ്ശേരി പറഞ്ഞു.
പ്രവാസി ബുക്ക് ട്രസ്റ്റ് സംഘടിപ്പിച്ച പരിപാടിയില്‍, രാംനാഥ് ഗോയങ്ക ജേണലിസം എക്സലന്‍സ് അവാര്‍ഡ് ജേതാവായ ‘ഗള്‍ഫ് മാധ്യമം’ ദുബൈ ബ്യൂറോ ചീഫ് എം. ഫിറോസ്ഖാന് എം.എന്‍. കാരശ്ശേരി അനുമോദന പത്രം കൈമാറി. റഫീഖ് മേമുണ്ട സ്വാഗതം പറഞ്ഞു. ഇ.കെ. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.അന്‍വര്‍ വാണിയമ്പലം പുസ്തക പരിചയം നടത്തി. എം.സി.എ നാസര്‍, പി പി.ശശീന്ദ്രന്‍ ,ഭാസ്കര്‍രാജ് ,ഷാജി ഹനീഫ്, തൗഫീര്‍ സുബൈര്‍ . എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന പുസ്തക ചര്‍ച്ചയില്‍ വിനു, ഉണ്ണി കുലുക്കല്ലൂര്‍, സോണിയ ഷിനോയ്, രാഗേഷ് വെങ്കിലാട്ട്, ബി.എ.നാസര്‍ എന്നിവര്‍ സംസാരിച്ചു.ഇ കെ. ദിനേശന്‍ന നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
