സായിദ് പൈതൃകോത്സവം 21 വരെ നീട്ടി
text_fieldsഅബൂദബി: വന്‍ ജനപങ്കാളിത്തം തുടരുന്ന ശൈഖ് സായിദ് പൈതൃകോത്സവം ജനുവരി 21 വരെ നീട്ടാന്‍ സംഘാടക സമിതി തീരുമാനിച്ചു.
രണ്ടാം തവണയാണ് ഉത്സവം നീട്ടുന്നത്. 2017 ജനുവരി ഒന്ന് വരെ നടത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഇത് പിന്നീട് മൂന്നാഴ്ച കൂടി നീട്ടി. ഇപ്പോള്‍ ജനുവരി 21 വരെ വീണ്ടും നീട്ടിയിരിക്കുകയാണ്.
ഡിസംബര്‍ ഒന്നിന് അല്‍ വത്ബയില്‍ ആരംഭിച്ച പൈതൃകോത്സവം ഇതു വരെ പത്ത് ലക്ഷത്തിലധികം പേര്‍ സന്ദര്‍ശിച്ചു. യു.എ.ഇയിലെയും വിവിധ രാജ്യങ്ങളിലെയും കലയും സംസ്കാരവും അടുത്തറിയാനുള്ള വേദിയാണ് പൈതൃകോത്സവം. യു.എ.ഇ, അഫ്ഗാനിസ്താന്‍, റഷ്യ, മൊറോക്കോ, സെര്‍ബിയ, ചൈന, ഇന്ത്യ, ഒമാന്‍, കസഖ്സ്താന്‍, കുവൈത്ത് തുടങ്ങി 18 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ഡിസ്ട്രിക്ടുകള്‍ മേളയിലുണ്ട്.
12 രാജ്യങ്ങളില്‍നിന്നുള്ള പാരമ്പര്യ കലാപ്രകടനങ്ങള്‍ കൂടി ഇനിമുതല്‍ ഉണ്ടാവുമെന്ന് സംഘാടകര്‍ അറിയിച്ചു.
ക്യൂബ, ജോര്‍ദാന്‍, ഫലസ്തീന്‍, സെര്‍ബിയ, ലെബനോണ്‍, സ്പെയിന്‍, ആഫ്രിക്ക, യു.എസ്.എ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ കൂടി എത്തുന്നതോടെ പൈതൃകോത്സവത്തിന്‍െറ താളം മുറുകും.
കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും ജലധാരയും സന്ദര്‍ശകര്‍ക്കായി ഒരുക്കുന്നുണ്ട്്. അതേസമയം, അഫ്ഗാനിസ്താനിലെ കാന്തഹാറില്‍ യു.എ.ഇ നയതന്ത്ര പ്രതിനിധികള്‍ മരിച്ചതിലെ ദു$ഖാചരണം കാരണം ശനിയാഴ്ച വരെ സംഗീത പരിപാടികള്‍, ലൈവ് ഷോകള്‍, കരിമരുന്ന് പ്രയോഗം, ജലധാര ഷോ എന്നിവയുണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
