കരിപ്പൂര്‍: എം.എല്‍.എമാര്‍ക്ക് നിവേദനം
text_fieldsദുബൈ: കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുക,ഹജ്ജ് ക്യാമ്പ് പുന:സ്ഥാപിക്കുക, കൂടുതല്‍ അന്താരാഷ്ട്ര ബജറ്റ് സര്‍വീസുകള്‍ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേരള സര്‍ക്കാരിന്‍െറ ശ്രദ്ധയില്‍ കൊണ്ട് വരണമെന്നാവശ്യപ്പെട്ടു മലബാറിലെ പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍, ദുബായിലത്തെിയ എം.എല്‍.എമാരായ പി.ടി.എ.റഹീം, കാരാട്ട് റസാഖ് എന്നിവരെ കണ്ടു. ഇത് സംബന്ധമായ നിവേദനം നല്‍കി.
കരിപ്പൂര്‍ വിമാനത്താവളവിഷയത്തില്‍ കേരള സര്‍ക്കാര്‍ ആശാവഹമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് ഭരണ കക്ഷിയെ പിന്തുണക്കുന്ന സ്വതന്ത്രഎം.എല്‍.എ മാരായ അവര്‍ പറഞ്ഞു. വിമാനത്താവള വികസനത്തിന് ആവശ്യമായ കൂടുതല്‍ ഭൂമി ഏറ്റെടുക്കാനുള്ള ഉത്തരവ് ഇതിനുദാഹരണമാണ്. ഹജ്ജ് ക്യാമ്പ് തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ തുടക്കം കുറിച്ചുകഴിഞ്ഞു. എങ്കിലും കരിപ്പൂരിനെ തകര്‍ക്കാന്‍ ചില ഗൂഢ ശ്രമങ്ങള്‍
നടക്കുന്നുണ്ടോ എന്ന് സംശയുമുണ്ടാക്കുന്നതാണ് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാത്തത്.അടുത്ത നിയമസഭാ സമ്മേളനത്തില്‍ വിഷയം വീണ്ടും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കോഴിക്കോട്ടു നിന്നുള്ള സാമാജികര്‍ സംഘത്തിന് ഉറപ്പു നല്‍കി.
എ.കെ.ഫൈസല്‍ , അഡ്വ മുഹമ്മദ് സാജിദ് ,ബഷീര്‍ തിക്കോടി, ശംസുദ്ധീന്‍ നെല്ലറ, മുഹമ്മദ് ഷാഫി, ജോജോ, മുഹമ്മദ് അലി, റിയാസ് ഹൈദര്‍, ഹാരിസ് , യൂനുസ്, തല്‍ഹത്, ബഷീര്‍,സഹല്‍ പുറക്കാട്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് എം.എല്‍.എമാരെ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
