അല്‍ ഐന്‍ മലയാളി സമാജം വാര്‍ഷിക സമ്മേളനം
text_fieldsഅല്‍ഐന്‍: അല്‍ഐന്‍ മലയാളി സമാജത്തിന്‍െറ 33ാം വാര്‍ഷിക സമ്മേളനം അല്‍ഐന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ നടന്നു. പ്രശസ്ത നാടക-ചലച്ചിത്ര സംവിധായകന്‍ പ്രിയനന്ദനന്‍ ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്‍റ് ഡോ. അന്‍സാരി അധ്യക്ഷത വഹിച്ചു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ജാതി വ്യവസ്ഥ കേരളത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങളെ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലൂടെ ചെറുത്ത് തോല്‍പിക്കണമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. മുന്‍ പ്രസിഡന്‍റ് ഇ.കെ. സലാം സമാജത്തിന്‍െറ മുന്‍കാല പ്രവര്‍ത്തങ്ങങ്ങളെ കുറിച്ച് സംസാരിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് നരേഷ് സൂരി, ജനറല്‍ സെക്രട്ടറി റസ്സല്‍ മുഹമ്മദ് സാലി എന്നിവര്‍ ആശംസ നേര്‍ന്നു. കൈരളി ബിസിനസ് എക്സലന്‍സ് അവാര്‍ഡ് നേടിയ വര്‍ഗീസിനെ ആദരിച്ചു. ജോയിന്‍റ് സെക്രട്ടറി ഷാജിത് സ്വാഗതവും ജോയിന്‍റ് ട്രഷറര്‍ ഇഫ്തിക്കര്‍ നന്ദിയും പറഞ്ഞു.
പ്രതിനിധി സമ്മേളനം എ. രാമചന്ദ്രന്‍െറ അധ്യക്ഷതയില്‍ ആരംഭിച്ചു. നൗഷാദ്,ഹുസൈന്‍, മണികണ്ഠന്‍ എന്നിവരെ സമ്മേളന നടപടികള്‍ നിയന്തിക്കാനുള്ള പ്രസീഡിയമായി തെരഞ്ഞെടുത്തു.കോയമോന്‍ അനുശോചന പ്രമേയവും ഫഖ്റുദ്ധീന്‍ അനുമോദന പ്രമേയവും അബൂബക്കര്‍ ഐക്യദാര്‍ഢ്യ പ്രമേയവും അവതരിപ്പിച്ചു
സമാജം ജനറല്‍ സെക്രട്ടറി മുഹമ്മദ് ജസീം പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ വേണു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
പുതിയ ഭരണസമിതി: അബൂബക്കര്‍ വേരൂര്‍ (പ്രസി), നൗഷാദ്, മണികണ്ഠന്‍ (വൈസ് പ്രസി), ശിവദാസ് (ജന. സെക്ര.), രമേശ് (ജോ. സെക്ര.), കിഷോര്‍ (ട്രഷ) ഇഫ്തിക്കര്‍ (ജോ. ട്രഷ), ഉല്ലാസ് തറയില്‍, മമ്മൂട്ടി (കലാവിഭാഗം കണ്‍വീനര്‍), സലിം ബാബു, (ജീവ കാരുണ്യ വിഭാഗം കണ്‍വീനര്‍) സന്തോഷ്, അമീന്‍ (ജോയിന്‍റ് കണ്‍വീനര്‍), ജലീല്‍, സുരേന്ദ്രന്‍ (സാഹിത്യ വിഭാഗം കണ്‍വീനര്‍), ഷിയാസ്, റിയാസ് (കായിക വിഭാഗം കണ്‍വീനര്‍), ഫഖ്റുദ്ധീന്‍ (ഓഡിറ്റര്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
