കണ്ണൂര്‍ സിറ്റി ഫെസ്റ്റ് നാളെ
text_fieldsദുബൈ: കണ്ണൂര്‍ സിറ്റി പ്രവാസി കൂട്ടായ്മ സംഘടിപ്പിക്കുന്ന സിറ്റി ഫെസ്റ്റിന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. 13ന് വെള്ളിയാഴ്ച ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണ്‍ മെട്രോ സ്റ്റേഷനു സമീപമുള്ള ന്യൂ വേള്‍സ് സ്കൂളിലാണ് മേള. കണ്ണൂര്‍ സിറ്റിയുടെ പരമ്പരാഗതവും പുരാതനവുമായ ചരിത്രം പുതിയ തലമുറയിലേക്ക് പകരാനും പ്രവാസ ജീവിതത്തിനിടയില്‍ അകന്നു പോയ ബന്ധങ്ങളെ കൂട്ടിയോജിപ്പിക്കുവാനും സിറ്റി ഫെസ്റ്റ് അവസരമൊരുക്കുകയാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. കണ്ണൂര്‍ സിറ്റിയുടെ തനത് വിഭവങ്ങള്‍ കോര്‍ത്തിണക്കിയുള്ള പാചക മത്സരവും കുട്ടികള്‍ക്ക് വിവിധ ഇനം മത്സരങ്ങളും നടക്കും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന പരിപാടികള്‍ രാത്രി 11ന് അവസാനിക്കും. മേളയുടെ ഭാഗമായി ദുബൈ ഖിസൈസില്‍ സംഘടിപ്പിച്ച ഫുട്ബാള്‍ മത്സരത്തില്‍ ആതിഥേയരായ കെ.സി.പി.കെയെ തോല്‍പ്പിച്ച് ഇ.എ.ഇ.എ ആനയിടുക്ക് ചാമ്പ്യന്‍മാരായി. ഫെസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍: 525859027,0502911220.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.