ദാന വര്‍ഷവും ഭക്ഷ്യ ബാങ്കും: ഒറ്റക്കെട്ടായി പിന്തുണ നല്‍കണമെന്ന് ഖുത്ബകളില്‍ ഉദ്ബോധനം
text_fieldsദുബൈ: രാജ്യത്ത് ഈ വര്‍ഷം നടപ്പാക്കാന്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍
ആഹ്വാനം ചെയ്ത ദാനവര്‍ഷത്തിനും യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പ്രഖ്യാപിച്ച ഭക്ഷ്യ ബാങ്കിനും രാജ്യത്തെ ഓരോ മനുഷ്യരും പിന്തുണ നല്‍കണമെന്ന് പുതുവര്‍ഷത്തിലെ ആദ്യ വെള്ളിയാഴ്ച ദിവസം പള്ളികളില്‍ നടത്തിയ പ്രഭാഷണങ്ങളില്‍ പണ്ഡിതന്‍മാര്‍ ഉദ്ബോധിപ്പിച്ചു. ആലംബഹീനര്‍ക്ക് ആശ്രയവും വിശക്കുന്നവര്‍ക്ക് ഭക്ഷണവും നല്‍കുന്നത് ഇസ്ലാമിക വിശ്വാസ സംഹിതയുടെ ഭാഗവും പ്രവാചകന്‍െറ ചര്യയുമാണ്. മനുഷ്യര്‍ക്ക് മാത്രമല്ല ഏതു ജീവജാലത്തിന് ഭക്ഷണം നല്‍കുന്നതും വിശ്വാസികളുടെ ബാധ്യതയാണെന്നും പ്രഭാഷകര്‍ ഓര്‍മിപ്പിച്ചു. ഭക്ഷണം ഏറെ മിച്ചം വരുന്ന യു.എ.ഇയില്‍ ഭക്ഷ്യ ബാങ്ക് എന്നത് ഏറ്റവും മഹത്തായ ആശയമാണെന്നും ലോകത്തിന്‍െറ പല ഭാഗങ്ങളില്‍ ഭക്ഷണമില്ലാതെ ദുരിതമനുഭവിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമരുളാന്‍ ഇതു സഹായകമാകുമെന്നും അവര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
