നെസ്റ്റോ കപ്പ്: ആവേശം പകര്‍ന്ന് ബൂട്ടിയയും ഐ.എം.വിജയനും
text_fieldsഷാര്‍ജ: പ്രമുഖ റീട്ടെയില്‍ വിപണന ഗ്രൂപ്പ് നെസ്റ്റോ സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഇന്ത്യന്‍ കളിയിലെ രാജാക്കന്മാരായ ഐ.എം.വിജയന്‍െറയും ബൈജുങ് ബൂട്ടിയയുടെയും സാന്നിധ്യത്തിലൂടെ പ്രവാസികള്‍ക്ക് ഹരമായി.
നെസ്റ്റോ കോര്‍പറേറ്റ് കപ്പ് സീസണ്‍ രണ്ട് നടന്ന ഷാര്‍ജയിലെ അല്‍തിക ക്ളബ ്ഫോര്‍ ഹാന്‍ഡികാപ്ഡ് ഗ്രൗണ്ടില്‍ ജനബാഹുല്യമായിരുന്നു. നൂറുകണക്കിന് കളി പ്രേമികളുടെയും ബാന്‍ഡ് വാദ്യങ്ങളുടെയും അകമ്പടിയോടെയാണ് വിജയനെയും ബൂട്ടിയയെയും ഗ്രൗണ്ടിലേക്ക് ആനയിച്ചത്.
45,000 ദിര്‍ഹം പ്രൈസ് മണി നല്‍കിയ ടൂര്‍ണമെന്‍റില്‍ മത്സര ഇടവേളകളില്‍ കലാപരിപാടികളും നടന്നു. കാണികള്‍ക്ക് സമ്മാനങ്ങളും സൗജന്യ ഭക്ഷണവും നല്‍കി. ഐ.എം. വിജയന്‍െറയും ബൈജുങ് ബൂട്ടിയയുടെ ടീമുകള്‍ തമ്മില്‍ സൗഹൃദ മത്സരങ്ങളും നടന്നു.
രാത്രി നടന്ന കലാശപ്പോരില്‍ മാഞ്ചസ്റ്റര്‍ ഷിപ്പിങ് മലപ്പുറം സൂല്‍ത്താന്‍ വിജയിച്ചു. അല്‍തൈബ ആന്‍റ് ലക്കിസ്റ്റാര്‍ പത്തനംതിട്ട പാട്രിയോട്സ ്റണ്ണേഴ്സപ്പായി.
പത്തനംതിട്ട ടീമിലെ അനസും വയനാടിന്‍െറ നിസാറും ഗോള്‍ഡന്‍ബൂട്ട് പങ്കിട്ടപ്പോള്‍ മലപ്പുറം സുല്‍ത്താന്‍െറ നൗഫല്‍ ഗോള്‍ഡന്‍ ബാളും ആസിഫ് ഗോള്‍ഡന്‍ ഗ്ളൗസുംനേടി. യു.എ.ഇയിലെ കേരള എക്സ്പാറ്റ് ഫുട്ബാള്‍ അസോസിയേഷനില്‍ (കെഫ) രജിസ്റ്റര്‍ ചെയ്ത 16 ടീമുകളാണ് ടൂര്‍ണമെന്‍റില്‍ മാറ്റുരച്ചത്. മത്സരം രാവിലെ തുടങ്ങിയെങ്കിലും വൈകിട്ട് അഞ്ചു മണിക്കായിരുന്നു ഒൗദ്യോഗിക ചടങ്ങുകള്‍.മുഖ്യാതിഥികളും നെസ്റ്റോ ഗ്രൂപ്പ് സി.ഇ.ഒ സഞ്ജയ് ജോര്‍ജും ടൂര്‍ണമെന്‍റ് ഡയറക്ടര്‍ വി.മുനീറും സെക്രട്ടറി എം.ടി.കെ.ശറഫുദ്ധീനും സംസാരിച്ചു.നെസ്റ്റോ ഡയറക്ടര്‍മാരായ സിദ്ധീക്ക് പാലോള്ളത്തിലും കെ.പി.ജമാലും ചേര്‍ന്ന് കപ്പ് പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
