ഭക്ഷ്യ ബാങ്ക് അധ്യക്ഷയായി ശൈഖ ഹിന്ദ്
text_fieldsദുബൈ: വിശക്കുന്നവര്‍ക്ക് ആശ്വാസമരുളാനും ഭക്ഷണം പാഴാവുന്നത് തടയാനും യു.എ.ഇ ദാനവര്‍ഷാചരത്തിന്‍െറ ഭാഗമായി പ്രഖ്യാപിച്ച യു.എ.ഇ ഭക്ഷ്യബാങ്കിന്‍െറ ട്രസ്റ്റ് ബോര്‍ഡ് അധ്യക്ഷയായി യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ പത്നി ശൈഖ ഹിന്ദ് ബിന്‍ത് മക്തൂം ബിന്‍ ജുമാ ആല്‍ മക്തൂമിനെ നിയോഗിച്ചു. ഭക്ഷ്യ ബാങ്ക് എന്ന മാനവിക സംരംഭത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഉന്നത ലക്ഷ്യങ്ങള്‍ ഉറപ്പാക്കാന്‍ ജനങ്ങളുമായി ഏറെ ഹൃദയബന്ധമുള്ള ശൈഖ ഹിന്ദിന്‍െറ നേതൃത്വം കൊണ്ട് സാധ്യമാകുമെന്ന് ശൈഖ് മുഹമ്മദ് പ്രത്യാശ പ്രകടിപ്പിച്ചു.
വിവിധ തലത്തിലുള്ള സംഘടനകളുടെയും സാമൂഹിക കൂട്ടായ്മകളുടെയും സന്നദ്ധപ്രവര്‍ത്തകരുടെയും പങ്കാളിത്തം ആവശ്യമുള്ള ഭക്ഷ്യ ബാങ്കിന് നേതൃത്വം നല്‍കാന്‍ ജീവകാരുണ്യ മൂല്യങ്ങള്‍ ഒട്ടേറെയുള്ള ശൈഖയെക്കാള്‍ അനുയോജ്യരില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദുബൈ ഭരണാധികാരിയായി ചുമതലയേറ്റതിന്‍െറ പതിനൊന്നാം വര്‍ഷത്തില്‍ ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ച ഭക്ഷ്യ ബാങ്ക് വന്‍കിട ഹോട്ടലുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് ഭക്ഷണം ശേഖരിച്ച് സുരക്ഷിതമായി സംഭരിച്ച് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ പട്ടിണി ദുരിതം പേറുന്ന ജനങ്ങള്‍ക്ക് എത്തിച്ചു കൊടുക്കുക എന്ന ദൗത്യമാണ് നടപ്പാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.