ഷാര്‍ജയില്‍ കൊള്ള സംഘം പിടിയില്‍
text_fieldsഷാര്‍ജ: ആയുധധാരികളായ കൊള്ളസംഘത്തെ ഷാര്‍ജ പൊലീസ് പിടികൂടി. 20 ആഫ്രിക്കന്‍ വംശജരാണ് പിടിയിലായത്. ഇവര്‍ ഷാര്‍ജയെ നടുക്കിയ എ.ടി.എം മോഷണ കേസിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. സന്ദര്‍ശക വിസയില്‍ ഡിസംബറിലാണ് സംഘം യു.എ.ഇലത്തെിയത്. ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് പ്രതികളെ കുറിച്ച് പൊലീസ് വിശദികരിച്ചത്. അഞ്ച് പേരടങ്ങുന്ന നാല് സംഘങ്ങളായിട്ടായിരുന്നു സംഘത്തിന്‍െറ നീക്കം.
എ.ടി.എമ്മിലേക്ക് പണവുമായി വരുന്ന സെക്യുരിറ്റി ജീവനക്കാരെ ആക്രമിച്ച് പണം തട്ടലായിരുന്നു സംഘത്തിന്‍െറ രീതി. 14 ലക്ഷം ദിര്‍ഹമാണ് സംഘം കൊള്ള നടത്തിയതെന്നാണ് കണക്കാക്കുന്നത്. കിങ് അബ്ദുല്‍ അസീസ് റോഡിലെ ദുബൈ കോമേഴ്സ്യല്‍ ബാങ്ക് എ.ടി.എമ്മില്‍ നിന്ന് സെക്യുരിറ്റി ജീവനക്കാരനെ മര്‍ദിച്ച് സംഘം കവര്‍ന്നത് 320,000 ദിര്‍ഹമായിരുന്നു. സംഭവ ദിവസം രാവിലെ എട്ട് മണിക്കായിരുന്നിത്. അല്‍ നഹ്ദ സഫീര്‍മാളിലെ എ.ടി.എമ്മിലേക്ക് പണവുമായി വന്ന സെക്യുരിറ്റിക്കാരെ ആക്രമിച്ച് സംഘം കവര്‍ന്നത് ഏഴ് ലക്ഷം ദിര്‍ഹമായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നിത്. നാഷണല്‍ പെയിന്‍റിന് സമീപത്തെ പണമിടപാട് സ്ഥാപനത്തിന് മുന്നിലെ എ.ടി.എമ്മിലും സംഘം കവര്‍ച്ച നടത്തി. മുവൈല ഭാഗത്തെ എ.ടിഎമ്മിലേക്ക് പണവുമായി വന്നവരെ ഇവര്‍ ആക്രമിച്ചത് ഉച്ചക്ക് രണ്ടിനായിരുന്നു. കവര്‍ന്നത് 7,10,000 ദിര്‍ഹമായിരുന്നു. കത്തി, ചുറ്റിക, മരം എന്നിവ കൊണ്ടാണ് ഇവര്‍ ആക്രമണം നടത്തിയിരുന്നത്.
സന്ദര്‍ശക വിസയിലാണ് പ്രതികള്‍ ഇവിടെ എത്തിയത്.
മോഷണം മാത്രമായിരുന്നു ഇവരുടെ ലക്ഷ്യം. മോഷണം ശ്രമം തടയുന്നതിനിടെ രണ്ട് പൊലീസുകാരെയും ഇവര്‍ മര്‍ദിച്ചിരുന്നു. സെക്യുരിറ്റി ജീവനക്കാരെയും പരിസരത്തുള്ളവരെയും മര്‍ദിച്ചാണ് ഇവര്‍ കൊള്ള നടത്തിയിരുന്നത്. സംഘത്തിനായി പൊലീസ് പലഭാഗത്തും വലവിരിച്ചെങ്കിലും ഇവര്‍ തെന്നിമാറി. എന്നാല്‍ പൊലീസ് നടത്തിയ രഹസ്യ നീക്കത്തില്‍ പ്രതികള്‍ അകപ്പെടുകയായിരുന്നു. അഞ്ച് പേരടങ്ങുന്ന നാല് സംഘങ്ങളായിട്ടാണ് പ്രതികള്‍ പ്രവര്‍ത്തിച്ചിരുന്നത്. മോഷണങ്ങളില്‍ സമാനതകള്‍ ഉണ്ടായിരുന്നെങ്കിലും പ്രതികള്‍ വ്യത്യസ്തരാണെന്ന് പൊലീസ് തുടക്കത്തില്‍ തന്നെ ശ്രദ്ധിച്ചിരുന്നു. പൊലീസിന്‍െറ ശ്രദ്ധ തിരിക്കാനായിട്ടാണ് പ്രതികള്‍ ഗ്രൂപ്പായി തിരിഞ്ഞ് കൊള്ളക്കിറങ്ങിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.