ഷാര്‍ജക്ക് 2200 കോടി ദിര്‍ഹത്തിന്‍െറ ബജറ്റ്
text_fieldsഷാര്‍ജ: വികസനത്തിന്‍െറ പുതിയ മേഖലകളിലേക്ക് കുതിക്കാനുതകുന്ന വാര്‍ഷിക ബജറ്റുമായി ഷാര്‍ജ. അടിസ്ഥാന സൗകര്യ വികസനത്തിന് മുഖ്യപരിഗണന നല്‍കുന്നതാണ് ബജറ്റ്. 2200 കോടി ദിര്‍ഹത്തിന്‍െറ ബജറ്റില്‍ ഉപനഗരങ്ങളുടെ വികസനത്തിന് മുന്തിയ പരിഗണനയാണ് കല്‍പ്പിച്ചിരിക്കുന്നത്. ബജറ്റിന്‍െറ 30 ശതമാനവും അടിസ്ഥാന സൗകര്യ വികസനത്തിനായിട്ടാണ് വിനിയോഗിക്കുക. മുന്‍ വര്‍ഷത്തേക്കാള്‍ ഏഴ് ശതമാനത്തിന്‍െറ വളര്‍ച്ചയാണിത്. ഗതാഗത മേഖലയില്‍ പുത്തനുണര്‍വ് ഇത് വഴിയുണ്ടാകും. ഖോര്‍ഫക്കാന്‍ തുരങ്ക പാതക്ക് ബജറ്റ് പ്രഥമ പരിഗണന നല്‍കുന്നു. ഷാര്‍ജയുടെ സമഗ്ര വികസനമാണ് ബജറ്റ് ലക്ഷ്യം വെക്കുന്നത്. റോഡ്, പാലം, തുരങ്കപാതകള്‍, നടപ്പാലങ്ങള്‍, തൊഴില്‍ മേഖലകള്‍, സാംസ്കാരിക-സാമൂഹ്യ-ശാസ്ത്ര മേഖലകള്‍, സ്ത്രികളുടെ ഉന്നമനം, വിദ്യഭ്യാസം, വിനോദമേഖലകള്‍ എന്നിവയുടെ കുതിപ്പിന് പുതിയ ബജറ്റ് വേഗം കൂട്ടും. സാമ്പത്തിക മേഖലയെ പുഷ്ഠിപ്പെടുത്താന്‍ ബജറ്റിന്‍െറ 41 ശതമാനമാണ് വിനിയോഗിക്കുക. ഷാര്‍ജയിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ഇത് വഴി സാധിക്കും. വിവിധ മേഖലകളില്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായി കൊണ്ട് വന്ന 'ഇന്‍വെസ്റ്റ് ഷാര്‍ജ' പദ്ധതി ഇതില്‍ പ്രധാനപ്പെട്ടതാണ്. സാമ്പത്തിക മേഖലയില്‍ ശാസ്ത്രിയമായ മുന്നേറ്റം തീര്‍ത്ത് പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കും. സ്വകാര്യ-പൊതു മേഖലകളില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ വാര്‍ത്തെടുക്കാനുള്ള പദ്ധതികളും ബജറ്റിനെ ശ്രദ്ധേയമാക്കുന്നു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമിയുടെ ദീര്‍ഘവീക്ഷണമാണ് ബജറ്റിന് കരുത്ത് പകരുന്നത്. വിദ്യഭ്യാസത്തിന് മുഖ്യപരിഗണനയാണ് ബജറ്റ് നല്‍കുന്നത്. ശാസ്ത്രീയമായ അഭിവൃദ്ധി വേഗത്തില്‍ കൈവരിക്കാന്‍ ഇത് വഴി സാധിക്കുമെന്ന് കണക്കാക്കുന്നു. ഉള്‍നാടന്‍ ഗതാഗത മേഖലയില്‍ വലിയ കുതിച്ച് ചാട്ടമാണ് പോയ വര്‍ഷമുണ്ടായത്. നടപ്പ് വര്‍ഷം അതിന്‍െറ തുടര്‍ വികസനങ്ങള്‍ നടത്താന്‍ പുതിയ ബജറ്റ് ലക്ഷ്യം വെക്കുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡുമായി ബന്ധപ്പെടുത്തി ജനവാസ മേഖലയിലെ റോഡുകള്‍ വികസിപ്പിച്ച് യാത്രക്ളേശത്തിന് പരിഹാരമേകും.
ജല-വൈദ്യുത മേഖലയിലും വന്‍ മുന്നേറ്റമാണ് ഷാര്‍ജ ലക്ഷ്യം വെക്കുന്നത്. പുതിയ സബ് സ്റ്റേഷനുകള്‍ സ്ഥാപിച്ചും പഴയ കേബിളുകള്‍ മാറ്റിയും വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണും. ജല-വൈദ്യുത നഷ്ടം കണ്ടത്തെി എളുപ്പത്തില്‍ പരിഹരിക്കാവുന്ന സാങ്കേതിക വിദ്യകള്‍ പോയവര്‍ഷം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. ഇതിന്‍െറ തുടര്‍ച്ചക്കും ബജറ്റ് പിന്തുണ നല്‍കും. മാലിന്യ സംസ്കരണ മേഖലയുടെ കുതിപ്പിനും ഷാര്‍ജ ബജറ്റിന്‍െറ പിന്തുണയുണ്ട്. പ്രത്യേക സംരക്ഷണം ആവശ്യമുള്ളവര്‍ക്കും വിധവകള്‍ക്കുമായി ആവിഷ്കരിച്ച പദ്ധതികളുടെ തുടര്‍ വികസനവും പുതിയ ബജറ്റിലുണ്ട്. മലീഹ, ദൈദ് റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കും.
ഇവയുടെ നിര്‍മാണം കഴിയുന്ന മുറക്ക് പോഷക റോഡുകളുടെ വികസനം നടത്താനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. മലയോര മേഖലകളുടെ വിസനത്തിന് മുന്തിയ പരിഗണന ബജറ്റിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.