ഇന്നലെ കേരളത്തിലേക്കയച്ചത് മൂന്ന് മൃതദേഹങ്ങള്‍
text_fieldsഷാര്‍ജയില്‍ മലയാളി യുവാവ് കാറിടിച്ച് മരിച്ചു
ഷാര്‍ജ: ഷാര്‍ജ അല്‍ഖാനില്‍ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് മലയാളി യുവാവ് മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരിക്ക് സമീപം പാര്‍ലിക്കാട് വടക്കേതില്‍ വീട്ടില്‍ വി.എ.അഷ്കര്‍ (32) ആണ് തിങ്കഴാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ മരിച്ചത്. ഷാര്‍ജയില്‍ സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായിരുന്നു. 13 വര്‍ഷമായി യു.എ.ഇയില്‍ എത്തിയിട്ട്. വടക്കേയില്‍ അബു-സുലേഖ ദമ്പതികളുടെ മകനാണ്.ഭാര്യ:സബിത. രണ്ടു മക്കളുണ്ട്. സഹോദരങ്ങള്‍: ഷിഹാബ് (ഖത്തര്‍), സലീം (റാസല്‍ഖൈമ).മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.
ആലപ്പുഴ സ്വദേശി ദുബൈയില്‍ നിര്യാതനായി
ദുബൈ: ആലപ്പുഴ സ്വദേശി ദുബൈയില്‍ നിര്യാതനായി. അവലോക്കുന്ന് കൊടിയാട്ട്വീട് ആശ്രമം റോഡില്‍ മത്തായി ജോര്‍ജ്-മറിയാമ്മ ദമ്പതികളുടെ മകന്‍ അനില്‍ മത്തായി ജോര്‍ജ് (39) ആണ് ദുബൈയില്‍ മരിച്ചത്. ദുബൈയില്‍ ലിഫ്റ്റുമായി ബന്ധപ്പെട്ട ബിസിനസ് നടത്തിവരികയായിരുന്നു. 10 വര്‍ഷത്തിലേറെയാണ് ഇവിടെയത്തെിയിട്ട്. ഭാര്യ നിമ ജോയും മകള്‍ അഖ്സയും ഒരുമാസം മുമ്പാണ് നാട്ടില്‍പോയത്. സഹോദരങ്ങള്‍: അനീഷ്, ആന്‍സി. മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.
ഹൃദയാഘാതം: 33കാരന്‍ നിര്യാതനായി
ദുബൈ: തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി സാബു ജെറോം (33) അജ്മാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. ദുബൈയിലെ സേഫ്ടെക് ഇലക്ട്രോ മെക്കാനിക്കല്‍ സര്‍വീസ് കമ്പനിയില്‍ ഇലക്ട്രീഷ്യനായിരുന്നു. നാലു മാസം മുമ്പാണ് ഈ കമ്പനിയില്‍ ചേര്‍ന്നത്. ജറോം ജേക്കബ്- ഡെയ്സി ദമ്പതികളുടെ മകനാണ്. ഭാര്യ: ശെല്‍വറാണി. മക്കള്‍: സോണ,ദര്‍ശന്‍,അലീന. മൃതദേഹം ബുധനാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ടുപോയി.
പത്ര ജീവനക്കാരന്‍ ദുബൈയില്‍ മരിച്ചു
ദുബൈ: ‘ഗള്‍ഫ് ടുഡേ’ ദിനപത്രത്തിലെ റിസപ്ഷനിസ്റ്റ് കണ്ണൂര്‍ അഴീക്കോട് സ്വദേശി വിക്രമന്‍ പുളിയംകോട് (വിക്രം-54) നിര്യാതനായി.
മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കുവൈത്ത് ആശുപത്രിയിലാണ് മരണം സംഭവിച്ചത്. യു.എ.ഇയില്‍ ഓയില്‍ റിഗില്‍ വര്‍ഷങ്ങളോളം ജോലി ചെയ്തിരുന്ന വിക്രം 16 വര്‍ഷം മുന്‍പാണ് ഗള്‍ഫ് ടുഡേയില്‍ ടെലിഫോണ്‍ ഓപ്പറേറ്ററായി ചേര്‍ന്നത്.
ഭാര്യ: രത്ന. മകള്‍: ശ്രീദേവി. കാസര്‍കോഡ് കാഞ്ഞങ്ങാട് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത് ഈയിടെയാണ്. മൃതദേഹം നാട്ടിലത്തെിച്ച് സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
