ഭരത് മുരളി നാടകോത്സവം
text_fieldsഅബൂദബി: പ്രശസ്ത നാടകകൃത്തായിരുന്ന എന്‍. കൃഷ്ണപ്പിള്ളയുടെ പ്രസിദ്ധ നാടകമായ ‘ഭഗ്നഭവന’ത്തിന്‍െറ അവതരണം ലളിതമായ ആഖ്യാന ശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. കേരള സോഷ്യല്‍ സെന്‍റര്‍ (കെ.എസ്.സി) സംഘടിപ്പിച്ചുവരുന്ന ഭരത് മുരളി നാടകോത്സവത്തില്‍ ഫ്രന്‍ഡ്സ് എ.ഡി.എം.എസ് അബൂദബിയാണ് നാടകം അവതരിപ്പിച്ചത്.
സങ്കീര്‍ണതകള്‍ ഇല്ലാതെയുള്ള ആഖ്യാനം ആസ്വാദനം ലളിതമാക്കി. മാനുഷിക മൂല്യങ്ങളെക്കുറിച്ചാണ് നാടകം പറയുന്നത്.
സ്ത്രീയുടെ സ്വത്വാന്വേഷണത്തെയും സാമൂഹികമായി അവള്‍ നേരിടുന്ന അടിമത്വത്തെയും നാടകം പ്രതിപാദിക്കുന്നു.
യു.എ.ഇയിലെ പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ഇസ്കന്ദര്‍ മിര്‍സയാണ് നാടകത്തിന്‍െറ സംവിധാനം നിര്‍വഹിച്ചത്. പ്രധാന കഥാപാത്രങ്ങളായ രാധയെ അഞ്ജു നായരും ജനാര്‍ദ്ദനന്‍ നായരെ ഷിജു മുരുക്കുംപുഴയും അവതരിപ്പിച്ചു. വക്കം ജയലാല്‍, ബിജു കിഴക്കിനേല, സുനില്‍ പട്ടാമ്പി, പ്രിയ, ദിനേശ് നായര്‍, ഗോപിക പി. നായര്‍, മെര്‍ലിന്‍ വിമല്‍, സജീവ് ഒനേനസ് തുടങ്ങിയവരായിരുന്നു മറ്റ് അഭിനേതാക്കള്‍.
സംഗീതം മിന്‍ജു രവീന്ദ്രനും പ്രകാശവിതാനം രവി പട്ടേനയും നിര്‍വഹിച്ചു. ഷാജി ശങ്കര്‍ രംഗസജ്ജീകരണവും വക്കം ജയലാല്‍ ചമയവും കൈകാര്യം ചെയ്തു.
നാടകോത്സവത്തിന്‍െറ ഏഴാം ദിവസമായ വ്യാഴാഴ്ച രാത്രി 8.30ന് പ്രശസ്ത സിനിമ-നാടക സംവിധായകന്‍ പ്രിയനന്ദനന്‍ സംവിധാനം ചെയ്ത് ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ അജ്മാന്‍ അവതരിപ്പിക്കുന്ന ‘ലൈറ്റ്സ് ഒൗട്ട്’ നാടകം അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു.