‘റേഡിയോ ഏഷ്യ’ റിയാലിറ്റി ഷോ: കാവ്യ നാരായണന്‍ മികച്ച ഗായിക
text_fieldsദുബൈ: റേഡിയോ ഏഷ്യ യു.എ.ഇയിലെ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച സ്കൈ സ്റ്റാര്‍ ജൂനിയര്‍ മ്യൂസിക് റിയാലിറ്റി ഷോ ഗ്രാന്‍ഡ് ഫിനാലെയില്‍ അബൂദബി ഇന്ത്യന്‍ സ്കൂളിലെ കാവ്യ നാരായണന്‍ മികച്ച ഗായിക. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ട്രോഫിയുമാണ് സമ്മാനം.
ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അനുശ്രുതി മനു അരലക്ഷം രൂപയുടെ രണ്ടാം സമ്മാനം നേടി. അബുദാബി റയാന്‍ പ്രൈവറ്റ് സ്കൂളിലെ ശ്രേയസ് കെ.ശശിധരന്‍,ഷാര്‍ജ ദില്ലി പ്രൈവറ്റ് സ്കൂളിലെ ദേവനന്ദ രാജേഷ് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു. 25000 ഇന്ത്യന്‍ രൂപയും ട്രോഫിയുമാണ് ഇവര്‍ക്ക് സമ്മാനിച്ചത്.സ്കൈ ജ്വല്ലറിയാണ് സ്കൈ സ്റ്റാര്‍ ജൂനിയര്‍ മുഖ്യ പ്രായോജകര്‍.
ഇരുനൂറോളം പേര്‍ മാറ്റുരച്ച പ്രാഥമിക റൗണ്ടില്‍ നിന്ന് മികവ് തെളിയിച്ച 10 കൊച്ചു ഗായകരാണ് ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരച്ചത്.പ്രശസ്ത സംഗീത സംവിധായകന്‍ അല്‍ഫോന്‍സ് ജോസഫ്,കെ.വി.ശശി,ദീപ ഗണേഷ് എന്നിവര്‍ വിധികര്‍ത്താക്കളായി.വിജയികള്‍ക്ക് റേഡിയോ ഏഷ്യ സി.ഇ.ഒ ബ്രിജ്രാജ് ബല്ല, സ്കൈ ജ്വല്ലറി എക്സിക്യൂട്ടീവ് ഡയറക്ടര്‍ അമിത് വര്‍ഗീസ് ജോണ്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. സ്കൂളിനുള്ള പ്രത്യേക സമ്മാനം ഡെയ്സി ബാബു ജോണ്‍ നല്‍കി. സിറിയക് വര്‍ഗീസ് ആമുഖ ഭാഷണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
