യു.എ.ഇയുടെ ദുരന്തനിവാരണ പ്രാഗത്ഭ്യത്തെക്കുറിച്ച് പുസ്തകം
text_fieldsഅബൂദബി: 1970കളില്‍ യു.എ.ഇ നടത്തിയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഖലീഫ സര്‍വകലാശാല പ്രഫസര്‍ എഡിറ്റ് ചെയ്ത പുസ്തകം പുറത്തിറങ്ങി. അക്കലത്തെ ഇംഗ്ളീഷ് ദിനപത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ കോര്‍ത്തിണക്കിയാണ് പുസ്തകരചന. ‘കറ്റാസ്ട്രോഫ്സ്, ക്രാഷസ് ആന്‍ഡ് ആകസിഡന്‍റ്സ് ഇന്‍ ദ യു.എ.ഇ: ന്യൂസ്പേപ്പര്‍ ആര്‍ട്ടിക്ക്ള്‍സ് ഓഫ് ദ 1970’ എന്ന് പേരിട്ട പുസ്തകത്തില്‍ ഒരു പതിറ്റാണ്ടില്‍ നടന്ന വിമാന റാഞ്ചല്‍, പ്രകൃതിദുരന്തങ്ങള്‍, കുറ്റകൃത്യങ്ങള്‍ തുടങ്ങിയവ വിവരിക്കുന്നു. സുരക്ഷയോടും സുരക്ഷിത്വത്തോടുമുള്ള രാജ്യത്തിന്‍െറ സമീപനം മെച്ചപ്പെടുന്നതിന് ഈ സംഭവങ്ങള്‍ എങ്ങനെ പങ്കുവഹിച്ചുവെന്നതിന്‍െറ പരിശോധനയും പുസ്തകത്തിലുണ്ട്.
1970കളിലെ പൗരസുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ ചിത്രങ്ങളാണ് പുസ്തകത്തിന്‍െറ പുറംചട്ടയില്‍ ചേര്‍ത്തിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്‍െറയും മറ്റു ഏജന്‍സികളുടെയും മികച്ച പ്രവര്‍ത്തനങ്ങള്‍ കാരണം യു.എ.ഇ വളരെയധികം സുരക്ഷയുള്ളതും അപായം ഏറ്റവും കുറഞ്ഞതുമായ രാജ്യമാണെന്ന് ജനങ്ങള്‍ ശരിയായ വിധം മനസ്സിലാക്കുന്നുവെന്ന് പുസ്തകത്തിന്‍െറ എഡിറ്ററായ അതോള്‍ യേറ്റ്സ് പറഞ്ഞു. അബൂദബി ന്യൂയോര്‍ക് സര്‍വകലാശാലയില്‍ പുസ്തകത്തെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൂകമ്പം, സാങ്കേതിക വിദ്യ പ്രശ്നങ്ങള്‍, അപകടങ്ങള്‍, മനുഷ്യരുണ്ടാക്കുന്ന ആപത്തുകള്‍, ജീവശാസ്ത്രപരമായ പ്രതിസന്ധികള്‍ തുടങ്ങി വളരെയധികം ഭീഷണികളും പ്രതിസന്ധികളും യു.എഇ നേരിട്ടിരുന്നു. പുസ്തകത്തിന് നാഷനല്‍ മീഡിയ കൗണ്‍സിലിന്‍െറ (എന്‍.എം.സി) അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രാലയത്തിന്‍െറ പിന്തുണയുണ്ടെന്നും അതോള്‍ യേറ്റ്സ് വ്യക്തമാക്കി.
സര്‍ക്കാര്‍ ദിനപത്രങ്ങളായിരുന്ന അബൂദബി ന്യൂസ്, യു.എ.ഇ ന്യൂസ്, എമിറേറ്റ്സ് ന്യൂസ്, സ്വകാര്യ പത്രമായ ഗള്‍ഫ് വീക്ലി മിറര്‍ എന്നിവയില്‍നിന്നാണ് പുസ്തകത്തിനുള്ള വിവരശേഖരണം നടത്തിയത്. പത്ത് വര്‍ഷത്തെ ഇത്രയും വര്‍ത്തമാന പത്രങ്ങള്‍ പരിശോധിക്കാന്‍ താല്‍പര്യമുള്ള സന്നദ്ധ പ്രവര്‍ത്തകരെ തേടുകയാണ് അതോള്‍ യേറ്റ്സ് ആദ്യം ചെയ്തത്. പിന്നീട് ഇവരില്‍നിന്ന് സംഘങ്ങളെ നിയോഗിച്ച് നാഷനല്‍ ആര്‍ക്കൈവ്സില്‍നിന്ന് പത്രങ്ങള്‍ പരതി ആവശ്യമുള്ള സംഭവങ്ങളുടെ വിവരശേഖരണം നടത്തുകയായിരുന്നു.
1970കളില്‍ യു.എ.ഇയുമായി ബന്ധപ്പെട്ട വിമാന റാഞ്ചലുകള്‍ പുസ്തകത്തിലുണ്ട്. 1977 വരെ വിധി സംഘങ്ങളുടെ നേതൃത്വത്തില്‍ അഞ്ച് വിമാന റാഞ്ചലുകളാണ് യു.എ.ഇയുമായി ബന്ധപ്പെട്ടുണ്ടായത്. സാമ്രാജ്യത്വത്തിനെതിരെ പ്രവര്‍ത്തിച്ചിരുന്ന ഇടതുപക്ഷ സംഘടനയായ ജര്‍മനിയിലെ റെഡ് ബ്രിഗേഡ്, ലെബനാന്‍ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്ന ജപ്പാനിലെ റെഡ് ബ്രിഗേഡ് എന്നിവ വിമാന റാഞ്ചല്‍ നടത്തിയതായി പുസ്തകം വിവരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.