വനിതാ ഫൈനല്‍ ഇന്ന് : സാനിയ സഖ്യം സെമിയില്‍ പുറത്തായി
text_fieldsദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീ ടെന്നിസ് ചാമ്പ്യന്‍ഷിപ്പ് വനിത വിഭാഗത്തില്‍ ടോപ് സീഡും ലോക രണ്ടാം നമ്പറുമായ ആന്‍ജലീക് കെര്‍ബര്‍ പുറത്ത്. വെള്ളിയാഴ്ച രാത്രി നടന്ന വാശിയേറിയ സെമിഫൈനലില്‍ ഉക്രെയിന്‍ കളിക്കാരി എലിന സ്വിറ്റോലിനയാണ് 6-3, 7-6ന് ജര്‍മ്മനിക്കാരിയെ കീഴടക്കിയത്. ശനായാഴ്ച നടക്കുന്ന ഫൈനലില്‍ എലിന ഡാനിഷ് താരം കരോലിന വോസ്നിയാക്കിനെ നേരിടും. രാത്രി ഏഴുമണിക്കാണ് കലാശപ്പോരാട്ടം.
പത്താം സീഡ് വോസ്നിയാക്കാണ് വെള്ളിയാഴ്ച ആദ്യം ഫൈനലില്‍ ബര്‍ത്ത് ഉറപ്പിച്ചത്. ആദ്യ സെമിഫൈനലില്‍ ലാത്വിയക്കാരി അനസ്റ്റാസിജ സെവാസ്റ്റോവയെ 6-3, 6-4ന് കീഴടക്കി. 2011ല്‍ കിരീടം ചൂടിയ വോസ്നിയാക്ക് അതിനുശേഷം ഇപ്പോഴാണ് ഫൈനലിലത്തെുന്നത്.
അതേസമയം വനിതാ ഡബിള്‍സ് സെമിഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സ ചെക്ക് റിപ്പബ്ളിക്കിലെ ബാര്‍ബറ സട്രികോവ സഖ്യം റഷ്യയുടെ എലിന മകറോവ- എലിന വെസ്നീന ജോടിയോട് തോറ്റ് പുറത്തായി. സ്കോര്‍: 6-4, 6-3.
വിജയികള്‍ ഇന്ന് വൈകിട്ട് ചെക് റിപ്പബ്ളിക്കിലെ ആന്ദ്രിയ-ചൈനയുടെ പെങ് ഷൂയി ടീമിനെ ഫൈനലില്‍ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
