കരിപ്പൂര്‍ വിമാനത്താവള സംരക്ഷണ സംഗമം
text_fieldsഷാര്‍ജ: ജനതയുടെ ദുരനുഭവങ്ങള്‍ക്കും മേലെ മൂലധന ശക്തികള്‍ മേല്‍ക്കൈ നേടുന്നതിന്‍്റെ പ്രത്യക്ഷ ഉദാഹരണമാണ് കരിപ്പൂരില്‍ നാം കാണുന്നതെന്ന് ജനപക്ഷം മാസിക എഡിറ്റര്‍ ടി . മുഹമ്മദ് വേളം പ്രസ്താവിച്ചു. ഷാര്‍ജയില്‍ പ്രവാസി ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന കരിപ്പൂര്‍ വിമാനത്താവള സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരം തന്നെ വലിയ വിമാനങ്ങള്‍ക്ക് നിഷ്പ്രയാസം കരിപ്പൂരിനെ ഉപയോഗിക്കാമെന്നിരിക്കെ അധികൃതരുടെ മറിച്ചുള്ള വാദങ്ങള്‍ സ്വകാര്യ ലോബിയുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ്.
പുതുതായി ഭൂമി ഏറ്റെടുക്കാതെ തന്നെ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തെ ലാഭകരമായ പൊതുമേഖലാ സംരംഭമായി ഓപ്പറേറ്റ് ചെയ്യാമെന്നിരിക്കെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട സമ്മര്‍ദങ്ങളും വിവാദങ്ങളുമുണ്ടാകുന്നത് കരിപ്പൂരിന്‍െറ ഭാവിയെ ഇരുട്ടിലാഴ്ത്താനുളള ശ്രമത്തിന്‍െറ ഭാഗമാണ്. കരിപ്പൂര്‍ വിമാനത്താവളത്തെ തകര്‍ക്കാനുളള ശ്രമങ്ങള്‍ക്കെതിരെ പ്രവാസി സംഘടനകളുടെ ഭാഗത്ത് നിന്നും അതിശക്തമായ രാഷ്ട്രീയമായ ഇടപെടലുകള്‍ ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഷാര്‍ജയില്‍ നടന്ന സംഗമത്തില്‍ പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്‍റ് അന്‍വര്‍ വാണിയമ്പലം അധ്യക്ഷത വഹിച്ചു.
മലബാര്‍ പ്രവാസി ഫോറം യു.എ.ഇ മുഖ്യ രക്ഷാധികാരി എ.കെ. ഫൈസല്‍ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. റണ്‍വേ ബലപ്പെടുത്തല്‍ പണികള്‍ പൂര്‍ത്തീകരിച്ചശേഷവും കാരിപ്പൂരിനോടുള്ള അവഗണന തുടരുന്നതിന്‍െറ പിറകിലെ ഗൂഡാലോചന അനാവരണം ചെയ്യപ്പെടണമെന്നും വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍ ആത്മാര്‍ത്ഥമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മലബാര്‍ ഡവലപ്മെന്‍്റ് ഫോറം നടത്തുന്ന ‘10 ലക്ഷം ഇ മെയില്‍ കാമ്പയിന്‍’ യു.എ.ഇയില്‍ വിപുലമായി സംഘടിപ്പിക്കുമെന്നും എ.കെ.ഫൈസല്‍ അറിയിച്ചു.
രാജന്‍ കൊളാവിപ്പാലം, അഡ്വ: മുഹമ്മദ് സാജിത് , ഹാരിസ് കെ., ഹാരിസ്, എന്നിവര്‍ സംസാരിച്ചു .
കരിപ്പൂര്‍ വിമാനത്താവളത്തിന്‍െറ പൂര്‍വസ്ഥിതി പുനഃ സ്ഥാപിക്കുന്നതിനു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടുക, വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വീസ് പുനരാരംഭിക്കുക, വലിയ വിമാന സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഹാമിദ് പുളിക്കല്‍ പ്രമേയാവതരണം നടത്തി.
പ്രവാസി ഇന്ത്യ ഷാര്‍ജ പ്രസിഡന്‍റ് കെ. സക്കറിയ സ്വാഗതവും ഷസ്മി ഇക്ബാല്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
