Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനായിഫ് -ഒന്ന്...

നായിഫ് -ഒന്ന് ഭ്രമണപഥത്തില്‍: ആകാശത്ത് യു.എ.ഇയുടെ കണ്ണ്

text_fields
bookmark_border
നായിഫ് -ഒന്ന് ഭ്രമണപഥത്തില്‍: ആകാശത്ത് യു.എ.ഇയുടെ കണ്ണ്
cancel

അബൂദബി: ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പേസ് സ്റ്റേഷനില്‍നിന്ന് പി.എസ്.എല്‍.വി സി-37 റോക്കറ്റ് 104 കൃത്രിമോപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലത്തെിച്ചപ്പോള്‍ ഇന്ത്യക്കൊപ്പം ബഹിരാകാശ ശാസ്ത്രത്തിന്‍െറ പുതു വിഹായസ്സിലേക്ക് യു.എ.ഇയും കാല്‍വെപ്പ് നടത്തി. യു.എ.ഇയുടെ പ്രഥമ നാനോ കൃത്രിമോപഗ്രഹമായ നായിഫ്-ഒന്നും വിക്ഷേപിച്ചതില്‍ ഉള്‍പ്പെടുന്നു. വിദ്യാര്‍ഥികളുടെ കൂടി മേല്‍നോട്ടത്തില്‍ നിര്‍മിക്കപ്പെട്ട നായിഫ് -ഒന്നിന്‍െറ വിജയകരമായ ദൗത്യനിര്‍വഹണം ബഹിരാകാശ രംഗത്ത് യു.എ.ഇ മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ പോകുന്നതിന്‍െറ സൂചന കൂടിയാണ്. 
മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രത്തിന്‍െറയും ഷാര്‍ജയിലെ അമേരിക്കന്‍ സര്‍വകലാശാലയുടെയും സംയുക്ത സംരംഭത്തിലുള്ള നായിഫ്-ഒന്ന് പദ്ധതി നാനോ കൃത്രിമോപഗ്രഹങ്ങളുടെ നിര്‍മാണത്തിലും ഡിസൈനിങ്ങിലും പ്രവര്‍ത്തനത്തിലും യു.എ.ഇ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് വലിയ പരിചയസമ്പത്താണ് സമ്മാനിച്ചിരിക്കുന്നത്. നായിഫ് -ഒന്നിന്‍െറ വിക്ഷേപണം വിജയകരമായിരുന്നുവെന്ന് മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്രവും ഷാര്‍ജയിലെ അമേരിക്കന്‍ സര്‍വകലാശാലയും അറിയിച്ചു. ഷാര്‍ജയിലെ അമേരിക്കന്‍ സര്‍വകലാശാലക്കാണ് നാഇഫ്-ഒന്നിന്‍െറ പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ ചുമതല.
1.1 കിലോഗ്രാമാണ് നായിഫ് -ഒന്നിന്‍െറ ഭാരം. ഇതിന്‍െറ ഊര്‍ജ, ആശയവിനിമയ സംവിധാനങ്ങള്‍ മികച്ച നിലവാരമുള്ളതാണ്. അമേച്വര്‍ റേഡിയോ തരംഗങ്ങള്‍ മുഖേന സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും നായിഫ് -ഒന്നിന് സാധിക്കും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story