കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനുള്ള പുത്തനാശയങ്ങളുടെ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു
text_fieldsദുബൈ: മ്യൂസിയം ഒഫ് ഫ്യൂച്ചറില്‍ കാലാവസ്ഥാ മാറ്റത്തിന്‍െറ യാഥാര്‍ഥ്യവും ചെറുക്കേണ്ട മാര്‍ഗങ്ങളും സംബന്ധിച്ച പ്രദര്‍ശനം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.
ഈ മാസം 12നാരംഭിക്കുന്ന ലോക ഭരണ ഉച്ചകോടിക്ക് മുന്നോടിയായാണ് കാലാവസ്ഥാമാറ്റം ചര്‍ച്ച ചെയ്യുന്ന അവതരണം ഒരുക്കിയത്. കാലാവസ്ഥാ വ്യതിയാനത്തിന്‍െറ വെല്ലുവിളികളെ എങ്ങിനെ നേരിടാം എന്നതു സംബന്ധിച്ച വിവിധ നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. അന്തരീക്ഷ വായു മലിനീകരം എല്ലാ പരിധികളും ലംഘിച്ചതോടെ ഭക്ഷണം, ജലം, സുസ്ഥിര നഗരങ്ങള്‍ എന്നിവ ഭീഷണിയിലാണ്. 2050 ആകുമ്പോഴേക്കും ലോകത്തെ ഊട്ടാന്‍ 70 ശതമാനം അധികം കലോറി ഭക്ഷണം വേണ്ടി വരും,85 ശതമാനം ഭക്ഷണവും പുറമെ നിന്ന് ഇറക്കുമതി ചെയ്യുന്ന യു.എ.ഇ പ്രാദേശികമായി ഭക്ഷ്യോല്‍പാദനം സാധ്യമാക്കിയില്ളെങ്കില്‍ 2025 ആകുമ്പോഴേക്കും ജി.ഡി.പിയുടെ 60 ശതമാനവും ഭക്ഷ്യ ഇറക്കുമതിക്ക് വിനിയോഗിക്കേണ്ടി വരും. കുടിവെള്ള ലഭ്യതയില്‍ 2030 ആകുമ്പോഴേക്കും 40 ശതമാനം കുറവ് വരും.
കുടിവെള്ളത്തിന്‍െറ 80 ശതമാനവും കടല്‍വെള്ളത്തില്‍ നിന്ന് ഉപ്പുവേര്‍ തിരിച്ചാണ് യു.എ.ഇ കണ്ടത്തെുന്നത്. സമുദ്ര നിരപ്പ് ഉയരുന്നതു മൂലം ഈ നൂറ്റാണ്ടിന്‍െറ അവസാനത്തോടെ 25 കോടി ആളുകള്‍ക്ക് വാസസ്ഥലം നഷ്ടപ്പെടും. യു.എ.ഇയുടെ 80 ശതമാനം ജനവാസകേന്ദ്രങ്ങളും 95 ശതമാനം പശ്ചാത്തല സൗകര്യങ്ങളും 2100 ഓടെ വെള്ളത്തിനടിയിലായേക്കാം.
ഇത്തരം വെല്ലുവിളികളെ എങ്ങിനെ നേരിടാം എന്നതു സംബന്ധിച്ച നമ്മുടെ ദര്‍ശനമാണ് മ്യൂസിയം ഒഫ് ഫ്യൂച്ചറിലൂടെ മുന്നോട്ടുവെക്കുന്നതെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ലോകമെമ്പാടുമുള്ള സര്‍ക്കാറുകള്‍ക്ക് ആധുനിക സാങ്കേതിക വിദ്യയുടെയും നൂതന ചിന്തയുടെയും ഫലമായി രൂപപ്പെടുത്തിയ ആശയങ്ങള്‍ കൈമാറാനും പുതിയ തന്ത്രങ്ങളും നയങ്ങളും ആവിഷ്കരിക്കാനുമുള്ള പഠന വിജ്ഞാന കേന്ദ്രമാവും മ്യുസിയം ഒഫ് ഫ്യൂച്ചര്‍. ഒഴിവുള്ള പാര്‍ക്കിംഗ് ഗാരേജുകളിലും വെയര്‍ ഹൗസുകളിലും ഭക്ഷണം നിറക്കാനും സൗകര്യമുള്ള സമ്പൂര്‍ണ യന്ത്രവത്കൃത ഫാം, വന്‍ നഗരങ്ങളുടെ തീരത്ത് കുടിവെള്ള ലഭ്യത വര്‍ധിപ്പിക്കുന്നതിന് ജെല്ലിഫിഷുകളുടെയും കണ്ടല്‍ വേരുകളുടെയും ജീനുകള്‍ സംയോജിപ്പിച്ച് തയ്യാറാക്കുന്ന ശുദ്ധജലത്തില്‍ കഴിയുന്ന ജെല്ലിഫിഷ്, ജൈവസാങ്കേതിക-റോബോട്ടിക് വിദ്യകള്‍ സംയോജിപ്പിച്ച് ഏതാനും ആഴ്ചകള്‍ കൊണ്ട് നിര്‍മിക്കാവുന്ന സ്വാശ്രയ നഗരങ്ങള്‍ എന്നിവയാണ് കാലാവസ്ഥാ മാറ്റത്തെ ചെറുക്കാനുള്ള ആശയങ്ങളായി മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്ന പുതിയ ആവിഷ്കാരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
