ഷാര്‍ജ സ്കൂളില്‍ നറുക്കെടുപ്പിലൂടെ കെ.ജി ക്ളാസ് പ്രവേശനം പൂര്‍ത്തിയാക്കി
text_fieldsഷാര്‍ജ: അടുത്ത അധ്യയന വര്‍ഷത്തേക്ക് കെ.ജി.വണ്‍,കെ.ജി.ടു ക്ളാസുകളിലേക്ക് വിദ്യാര്‍ഥികളുടെ പ്രവേശനത്തിനായി
ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ഉദ്വേഗജനകമായ അന്തരീക്ഷത്തില്‍ നറുക്കെടുപ്പ് നടന്നു. നേരത്തേ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത കുട്ടികളുടെ
രക്ഷിതാക്കള്‍ കാലത്ത് ഒമ്പത് മണിക്കുള്ള നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ആറുമണി മുതല്‍ തന്നെ സ്കൂളിലത്തെിത്തുടങ്ങിയിരുന്നു.
കെ.ജി വണിലേക്ക് 300 സീറ്റിനായി ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ 1200 ഓളം പേരാണ് നറുക്കെടുപ്പില്‍ പങ്കെടുക്കാനത്തെിയത്.നറുക്കു വീണ 300 പേരൊഴിച്ച് എണ്ണൂറിലേറെ കുട്ടികളുടെ രക്ഷിതാക്കള്‍ നിരാശരായി സീറ്റു കിട്ടാതെ മടണ്ടേണ്ടി വന്നു. കെ.ജി വണിലേക്ക് ആകെയുള്ള 1000 സീറ്റില്‍ 400 കുട്ടികള്‍ സ്കൂളിലിന്‍്റെ ഗള്‍ഫ് റോസ് നഴ്സറിയില്‍ നിന്ന് വരുന്നവരാണ്. സഹോദരങ്ങള്‍ പഠിക്കുന്നവര്‍ക്ക് 300 സീറ്റും (ഇതും കൂടുതലുള്ളതിനാല്‍ നറുക്കെടുത്താണ് തെരഞ്ഞെടുത്തത്) ബാക്കിയുള്ള 300 സീറ്റിലേക്കാണ് നറുക്കെടുപ്പു നടന്നത്.
വൈകീട്ടു നടന്ന കെ.ജി ടുവിലേക്കുള്ള നറുക്കെടുപ്പിലേക്ക് 600ഓളം പേര്‍ അപേക്ഷിച്ചെങ്കിലും 100 സീറ്റുകളിലേക്ക് കുട്ടികളെ നറുക്കെടുപ്പിലൂടെ
തെരഞ്ഞടുക്കുകയായിരുന്നു. നറുക്കെടുപ്പിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീം, ജനറല്‍ സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ വി.നാരായണന്‍ നായര്‍, മാത്യു ജോണ്‍, എസ്.എം.ജാബിര്‍,
അനില്‍ വാര്യര്‍,മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
