ആഭ്യന്തര മന്ത്രാലയത്തിന്‍െറ സേവനങ്ങള്‍ക്ക് മുന്‍കൂറായി തീയതി ബുക്ക് ചെയ്യാന്‍ സൗകര്യം
text_fieldsഅബൂദബി: ആഭ്യന്തര മന്ത്രാലയത്തിന്‍െറ വിവിധ സേവനങ്ങള്‍ക്ക് ഇനി മുതല്‍ മന്ത്രാലയത്തിന്‍െറ ഓഫിസുകളിലത്തെി വരി നില്‍ക്കേണ്ടതില്ല. രാജ്യത്തെ 12 കസ്റ്റമര്‍ ഹാപ്പിനെസ് കേന്ദ്രങ്ങളില്‍ മന്ത്രാലത്തിന്‍െറ സേവനങ്ങള്‍ക്ക് മുന്‍കൂറായി തീയതി ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കി. ഈ വര്‍ഷം തന്നെ യു.എ.ഇ തലത്തില്‍ 47 കേന്ദ്രങ്ങളില്‍ കൂടി മുന്‍കൂറായി ബുക്ക് ചെയ്ത് സേവനങ്ങള്‍ തേടാന്‍ അവസരമൊരുക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതോടെ 59 സേവന കേന്ദ്രങ്ങളില്‍ ഈ സൗകര്യം ലഭ്യമാകും.
മൊബൈല്‍ ആപ്ളിക്കേഷന്‍ മുഖേന സപ്ത നക്ഷത്ര നിലവാരത്തില്‍ സേവനങ്ങള്‍ ഇടപാടുകാര്‍ക്ക് എത്തിക്കണമെന്ന ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നിര്‍ദേശ പ്രകാരമാണ് പുതിയ നീക്കം. മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന ആഭ്യന്തര മന്ത്രാലത്തിന്‍െറ പ്രത്യേക ആപ്ളിക്കേഷന്‍ മുഖേന സൗകര്യമുള്ള സേവന കേന്ദ്രം തെരഞ്ഞെടുത്ത് സേവനത്തിനാവശ്യമായ തീയതി തെരഞ്ഞെടുക്കാം. ഇതിലൂടെ ലഭിക്കുന്ന നമ്പറുമായി തെരഞ്ഞെടുത്ത തീയതിയില്‍ സേവന കേന്ദ്രത്തെ സമീപിക്കണം. ഇതു വഴി ഇടപാടുകാര്‍ക്ക് സേവന കേന്ദ്രങ്ങളില്‍ കാത്തിരിക്കാതെ നിമിഷങ്ങള്‍ക്കകം സേവനം ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം കസ്റ്റമര്‍ ഹാപ്പിനെസ് വകുപ്പ് ഡയറക്ടര്‍ കേണല്‍ നാസിര്‍ ഖാദിം അല്‍ കഅബി അറിയിച്ചു. ഇങ്ങനെ ലഭിക്കുന്ന സേവനങ്ങളില്‍ ഇക്കാമ, വിസ, ട്രാഫിക്, ലൈസന്‍സ്, സിവില്‍ ഡിഫന്‍സ്, പൊലീസിന്‍െറ വിവിധ സേവനങ്ങള്‍ എന്നിവ ഉള്‍പ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും കേന്ദ്രത്തില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാതെ സേവനത്തിന് പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് നിലവില്‍ എത്ര ഇടപാടുകാര്‍ തനിക്ക് മുന്നിലുണ്ടെന്ന് അറിയാനും കഴിയും.
ഇടപാടുകാര്‍ക്ക് ഏറ്റവും മികച്ച സേവനം നല്‍കാന്‍ മേല്‍ പറഞ്ഞ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതായി മേജര്‍ ഖാലിദ് മുഹമ്മദ് അല്‍ നുഐമി പറഞ്ഞു. ഇടപാടുകാര്‍ ആവശ്യമായ രേഖകളും ഫീസുമായി അനുവദിച്ച സമയത്ത് കൃത്യമായി എത്തിയാല്‍ ഒട്ടും താമസമില്ലാതെ സേവനം ലഭിക്കും. സേവന കേന്ദ്രങ്ങളിലെ തിരക്ക് കുറക്കാനും ഇത് സഹായകമാകും.
നേരത്തെ ബുക്ക് ചെയ്യാനുള്ള ഈ സേവനം ഉപയോഗപ്പെടുത്തണമെന്ന് ക്യാപ്റ്റന്‍ യൂസുഫ് ബിന്‍ ഹുവൈല്‍ പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. അനായാസം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഈ ആപ്ളിക്കേഷന്‍ ഭിന്ന ശേഷിക്കാര്‍ക്കും ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കുന്നതിനിടെ പ്രയാസം നേരിട്ടാല്‍ മന്ത്രാലയം ഉദ്യോഗസ്ഥന്‍െറ സഹായം തേടാന്‍ സൗകര്യമുണ്ട്. കൂടാതെ ഡ്രൈവിങ് ലൈസന്‍സ്, വാഹനത്തിന്‍െറ രജിസ്ട്രഷന്‍ പുതുക്കേണ്ട തീയതി തുടങ്ങിയ ഇരുനൂറിലധികം സേവനങ്ങള്‍ ഓര്‍മപ്പെടുത്താന്‍ ആപ്ളിക്കേഷനില്‍ സംവിധാനമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
