ഫോട്ടോഗ്രഫി പ്രിയരേ ഇതിലേ
text_fieldsദുബൈ: ഫോട്ടോഗ്രഫി കമ്പക്കാരുടെ ഉത്സവമായ ഗള്‍ഫ് ഫോട്ടോപ്ളസ് (ജി.പി.പി)ഫോട്ടോ വാരം വെള്ളിയാഴ്ച ആരംഭിക്കും. മേഖലയിലെ പ്രമുഖ ഫോട്ടോഗ്രഫി മേളയായ ജി.പി.പി വാരത്തിന്‍െറ 13ാമത് എഡീഷന് അല്‍ഖൂസിലെ അല്‍ സര്‍ക്കല്‍ അവന്യുവിലാണ് വേദിയൊരുങ്ങൂക.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഫോട്ടോ പ്രദര്‍ശനം, ചര്‍ച്ചകള്‍, ശില്‍പശാലകള്‍, ഡോക്യൂമെന്‍ററി പ്രദര്‍ശനം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറുക. കാനണ്‍, സോണി, നിക്കോണ്‍, ഫ്യൂജി,തോഷിബ, ഇപ്സണ്‍, തുടങ്ങിയ കമ്പനികളുടെ നേതൃത്വത്തില്‍ ഫോട്ടോഗ്രഫി,ഫോട്ടോ പ്രിന്‍റിങ് പരിശീലനവും കുട്ടികള്‍ക്ക് പ്രത്യേക പരിപാടികളും നടക്കും. സോണി ലോക ഫോട്ടോഗ്രഫി മത്സരത്തില്‍ സമ്മാനിതമായതും അവസാന റൗണ്ടിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതുമായ ചിത്രങ്ങളുടെ പ്രദര്‍ശനമാണ് മറ്റൊരു സവിശേഷത. വിവിധ കമ്പനികളുടെ പുത്തന്‍ കാമറകളുടെ ശ്രേണിയും പ്രദര്‍ശിപ്പിക്കും.
കാനണ്‍, നിക്കോണ്‍, സോണി, ഫ്യൂജി കമ്പനികളുടെ ക്യാമറകള്‍ സൗജന്യമായി ക്ളീന്‍ ചെയ്തു നല്‍കും. പ്രദര്‍ശനങ്ങളിലേക്കും കാമറ കമ്പനികള്‍ സംഘടിപ്പിക്കുന്ന അക്കാദമികളിലേക്കും പ്രവേശനം സൗജന്യമാണ്. എന്നാല്‍ ലോക പ്രശസ്ത ഫോട്ടോഗ്രാഫര്‍മാരായ മാഗി സ്റ്റബര്‍, ഡേവിഡ് മോണ്ടിലോണ്‍, ബെന്‍’ വോണ്‍വോംഗ്, അസിം റഫീഖി തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന ശില്‍പശാലകളില്‍ പങ്കെടുക്കുന്നതിന് ഫീസ് ഈടാക്കുന്നുണ്ട്. ഇന്ന് വൈകീട്ട് ഏഴിന് ഹസന്‍ ഹജ്ജാജ് സംവിധാനം ചെയ്ത കരീമ- എ ഡേ ഇന്‍ ദ് ലൈഫ് ഒഫ് എ ഹെന്ന ഗേള്‍ പ്രദര്‍ശിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ www.gulfphotoplus.com സൈറ്റില്‍ ലഭ്യമാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
