സൗഹൃദം ബഹിരാകാശ മേലാപ്പിലേക്ക്; യു.എ.ഇ ഉപഗ്രഹം ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കും
text_fieldsദുബൈ: യു.എ.ഇയുടെ പുതിയ നാനോ ഉപഗ്രഹം ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കും. മുഹമ്മദ് ബിന്‍ റാശിദ് ബഹിരാകാശ കേന്ദ്ര(എം.ബി.ആര്‍.എസ്.സി) ത്തിന്‍െറ മേല്‍നോട്ടത്തില അമേരിക്കന്‍ യൂനിവേഴ്സിറ്റി ഒഫ് ഷാര്‍ജയിലെ വിദ്യാര്‍ഥികളുടെ സഹകരണത്തോടെ തയ്യാറാക്കിയ നായിഫ്1 എന്നു പേരിട്ട ഉപഗ്രഹം ഈ മാസം 14നും 25നുമിടയില്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററില്‍ നിന്ന് ആകാശത്തേക്ക് കുതിക്കും. പഥത്തിലത്തെിക്കഴിഞ്ഞാല്‍ ഉപഗ്രഹത്തിന്‍െറ നിയന്ത്രണം സര്‍വകലാശാലയിലെ സ്റ്റേഷനില്‍ നിന്നു തന്നെയായിരിക്കും. അമേച്വര്‍ റേഡിയോ തരംഗങ്ങള്‍ മുഖേന സന്ദേശങ്ങള്‍ അയക്കാനൂം സ്വീകരിക്കാനും കഴിയുന്ന നായിഫ് 1 സന്ദേശങ്ങള്‍ അറബിയിലാക്കാനും കഴിവുണ്ട്. 1.1 കിലോയാണ് ഭാരം.
പ്രാരംഭ പരീക്ഷണങ്ങള്‍ പൂര്‍ണമായും വിജയകരമായി പൂര്‍ത്തിയാക്കിയതായും ഊര്‍ജ, ആശയ വിനിമയ നിയന്ത്രണ സംവിധാനങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാണെന്ന് സ്ഥിരീകരിച്ചതായും എം.ബി.ആര്‍.എസ്.സി ഡയറക്ടര്‍ ജനറല്‍ യൂസുഫ് ഹമദ് അല്‍ ശൈബാനി വ്യക്തമാക്കി. താപ, തരംഗ പരിശോധനകളും വിജയകരമായിരുന്നു. നാനോ ഉപഗ്രഹം വികസിപ്പിക്കുന്നതില്‍ പങ്കാളികളായ നാലു വിദ്യാര്‍ഥികളെ യു.എ.ഇയുടെ ചൊവ്വാ ദൗത്യം, ഹോപ് ദൗത്യം, ഖലീഫ സാറ്റ് പദ്ധതികളിലേക്കും തെരഞ്ഞെടുത്തതായി അദ്ദേഹം അറിയിച്ചു. സര്‍വകലാശാലകളില്‍ ഉപഗ്രഹ നിര്‍മാണ സാങ്കേതിക വിദ്യ പരിശീലിപ്പിക്കുകയൂം യുവ തലമുറയെ മികച്ച കഴിവുകളോടെ വാര്‍ത്തെടുക്കുകയും ചെയ്യാനായത് മികച്ച നേട്ടമാണെന്നും കുടുതല്‍ വിദ്യാര്‍ഥികളെ ഗ്രൗണ്ട് സ്റ്റേഷന്‍ നിയന്ത്രിക്കാനും ഉപഗ്രഹം മുഖേന ആശയ വിനിമയം നടത്താനും പരിശീലിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
