ഇന്തോ-യു.എ.ഇ സാംസ്കാരിക നിശ
text_fieldsദുബൈ: ഇന്ത്യന്‍ സാംസ്കാരിക രംഗങ്ങളെയും കലകളെയും അടുത്തറിയാന്‍ ഇന്തോ-യു.എ.ഇ സാംസ്കാരിക നിശ. ദുബൈ അത്വവ്വാറിലെ പബ്ളിക് ലൈബ്രറി ആസ്ഥാനത്തെ യു.എ.ഇ റൈറ്റേഴ്സ് യൂനിയനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ യു.എ.ഇ കവിയും വിവര്‍ത്തകനുമായ ഡോ. ശിഹാബ് ഗാനിം, കവിയും മാധ്യമ പ്രവര്‍ത്തകനുമായ ഖാലിദ് അദന്‍ഹാനി, കവി. വി.ടി.വി. ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്തോ-യു.എ.ഇ ബന്ധങ്ങളെ വിശിഷ്യാ സാംസ്കാരിക രംഗത്തെ സംഭാവനകള്‍ ഖാലിദ് അദ്ദന്‍ ഹാനി എടുത്തു പറഞ്ഞു.
ഡോ. ശിഹാബ് ഗാനിം ഇന്തോ-യു.എ.ഇ ബന്ധങ്ങളെ അഗാധമായി സ്പര്‍ശിച്ചാണ് സംസാരിച്ചത്. 25ലധികം ഇന്ത്യന്‍ രചനകള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത അനുഭവങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
അറബിയിലേക്ക് വിവര്‍ത്തനം ചെയ്ത ഇന്ത്യന്‍ കവിതകള്‍ അദ്ദേഹം ചൊല്ലി.
2006 ലെ കേരള ഫോക്ലേര്‍ അക്കാദമി ജേതാവായി വി.ടി.വി. ദാമോദരന്‍ തന്‍െറ കവിതകള്‍ സദസില്‍ അവതരിപ്പിച്ചു.
35 വര്‍ഷമായി പയ്യന്നൂരില്‍ പ്രവര്‍ത്തിച്ചുവരുന്ന ‘ഗ്രാമം പ്രതിഭ കോല്‍ക്കളി’യുടെ 31 അംഗ സംഘം അവതരിപ്പിച്ച കലാ-കായിക പ്രകടനങ്ങളുമുണ്ടായിരുന്നു.
യു.എ.ഇ റൈറ്റേഴ്സ് യൂനിയന്‍ അഡ്മിനിസ്ട്രേഷന്‍ അതോറിറ്റി ചെയര്‍പേഴ്സണും യു.എ.ഇ കവിയത്രിയുമായി അല്‍ ഹൗഫ് മുഹമ്മദ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
