എയര്‍ ഇന്ത്യ കൊച്ചി ഡ്രീംലൈനര്‍ വിമാനത്തിന് ദുബൈയില്‍ വരവേല്‍പ്പ്
text_fieldsദുബൈ: എയര്‍ ഇന്ത്യയുടെ കൊച്ചിയില്‍ നിന്നുള്ള ആദ്യ ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനത്തിന് ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ വരവേല്‍പ്പ്. ബുധനാഴ്ച സര്‍വീസ് ആരംഭിച്ച വിമാനം മൂടല്‍ മഞ്ഞ് മൂലം അല്‍പം വൈകി. ജീവനക്കാരെയും എയര്‍ ഇന്ത്യാ അധികൃതരെയും കേക്ക് മുറിച്ചും പൂക്കള്‍ നല്‍കിയുമാണ് സ്വീകരിച്ചത്. മലയാളത്തനിമയുള്ള സെറ്റും മുണ്ടും ധരിച്ച ജീവനക്കാരാണ് യാത്രക്കാര്‍ക്ക് സേവനം ചെയ്യാന്‍ അണിനിരന്നത്.
യാത്രക്കാരില്‍ പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവനും ഉണ്ടായിരുന്നു. യാത്ര ഹൃദമായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നും രാവിലെ 5.10ന് ഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന വിമാനം എട്ടു മണിക്ക് കൊച്ചിയിലത്തെും. 9.15നു കൊച്ചിയില്‍നിന്ന് പുറപ്പെട്ട് 12 മണിക്ക് ദുബായിലത്തെും. അവിടെനിന്ന് ഉച്ചക്ക് ഒന്നരയ്ക്ക് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകീട്ട് 6.50നു വിമാനം കൊച്ചിയിലത്തെും. ഇക്കോണമി ക്ളാസില്‍ 40 കിലോയും ബിസിനസ് ക്ളാസില്‍ 50 കിലോയും ലഗേജ് അനുവദിക്കുന്നുണ്ട്. എയര്‍ബസ് എ320 വിമാനത്തിന് പകരമായാണ് ഡ്രീംലൈനര്‍ ഏര്‍പ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
