Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദാനവർഷത്തിന്​...

ദാനവർഷത്തിന്​ അഭിവാദ്യമായി ഹാബിറ്റാറ്റ്​ ചിത്രപ്രദർശനം 

text_fields
bookmark_border
ദാനവർഷത്തിന്​ അഭിവാദ്യമായി ഹാബിറ്റാറ്റ്​ ചിത്രപ്രദർശനം 
cancel
camera_alt????????????? ????? ? ?????????? ?????? ??????????? ???????????????? ????? ????? ????? ????????? ?????????????? ???????????? ???????????????????????
അജ്മാൻ : ലോകത്തി​​െൻറ വിവിധ കോണുകളിൽ ജീവിതത്തി​​െൻറ രണ്ടറ്റവും മുട്ടിക്കാൻ പാടുപെടുന്നവരുടെ സ്വപ്നങ്ങൾക്ക്‌   ചാരുതയേകാൻ നിറങ്ങൾക്കാകുമെന്ന് തെളിയിച്ച്​ ഹാബിറ്റാറ്റ്​ ചാരിറ്റി ചിത്രപ്രദർശനം. ജീവിതം വഴിമുട്ടിപ്പോയ കുഞ്ഞു കൂട്ടുകാർക്ക്‌ പുതു ജീവിതം സമ്മാനിക്കാൻ ഹാബിറ്റാറ്റ്​ ഗ്രൂപ്പി​​െൻറ സ്​ഥാപക സ്​കൂളായ  ഇൻറര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെയും അൽ ജർഫ്​, അൽതല്ല, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിലെ ഹാബിറ്റാറ്റ്​ സ്​കൂളുകളിലെയും വിദ്യാർഥികൾ  വരച്ച 469 ചിത്രങ്ങളാണ് പ്രദർശനത്തിൽ അണി നിരത്തിയത്​.  കാഴ്​ചക്കാർ വാങ്ങിയതിലൂടെ ലഭിച്ച തുക പരിപാടിയുടെ പങ്കാളികളായ എമിറേറ്റ്​സ്​ റെഡ്​ക്രസൻറിന്​ കൈമാറി. യു.എ.ഇ ദാനവർഷ പദ്ധതിയുടെ ഭാഗമായാണ്​   ‘ആര്‍ട് ഓഫ് ഗിവിങ്’​ ചിത്രപ്രദർശനം ഒരുക്കിയത്​. തുംബൈ ഗ്രൂപ്‌ സ്ഥാപക പ്രസിഡൻറ്​ തുംബൈ മൊയ്ദീൻ ഉദ്ഘാടനം ചെയ്തു. ഹാബിറ്റാറ്റ് ഗ്രൂപ്പി​​െൻറ സഹായ പദ്ധതിയായ ‘ഹാബിറ്റാറ്റ് ഫോര്‍ ‍ ഹോപ്പി​​െൻറ 30,000 ദിര്‍ഹം  ചെക്ക് അധ്യാപകരും അനധ്യാപക ജീവനക്കാരും  കുട്ടികളും മാനേജ്‌മ​െൻറുമടങ്ങിയ ടീം ചെയര്‍മാന്‍ ശൈഖ്സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍‍ നുഐമിയുടെ നേതൃത്വത്തില്‍ എമിറേറ്റ്‌സ്   റെഡ്ക്രസൻറിന്കൈമാറി. 
ഇല്ലാത്തവ​െര സഹായിക്കാൻ നൂതനവും കലാപരവുമായ രീതി കുട്ടികളും അധ്യാപകരും സ്വീകരിച്ചത്​ ഏറെ സന്തോഷകരമാണെന്ന്​ ശൈഖ്സുല്‍ത്താന്‍ ബിന്‍ സഖര്‍ അല്‍‍ നുഐമി പറഞ്ഞു. 2015ൽ ആരംഭിച്ച ഹാബിറ്റാറ്റ്​ ഫോർ ഹോപ്പ്​ ആദ്യ വർഷങ്ങളിൽ കേരളത്തിലാണ്​ സഹായ പ്രവർത്തനങ്ങൾ നടത്തിയിരുന്നത്​.  ഇക്കുറി യു.എ.ഇ പ്രസിഡൻറ്​ ആഹ്വാനം ചെയ്​ത ദാനവർഷ പദ്ധതിയുമായി ചേരുകയായിരുന്നു.  
എമിറേറ്റ്‌സ്  റെഡ്ക്രസന്റി​​െൻറ നിർദേശാനുസരണം‍ സ്‌കോളര്‍ഷിപ്പും ഫീസിളവും നല്‍കുന്ന രീതിയെ കൂടുതല്‍‍ വ്യവസ്ഥാപിതമാക്കാന്‍‍ ഹാബിറ്റാറ്റ്  തീരുമാനിച്ചതായി മാനേജിംഗ് ഡയറക്ടര്‍ ഷംസുസമാന്‍ സി.ടി പറഞ്ഞു.  പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ സഹായിക്കാനായി എമിറേറ്റ്‌സ്  റെഡ്ക്രസൻറിന് 100 വാഗ്ദാനപത്രങ്ങള്‍ നല്‍കും. ഇതവര്‍ നല്‍കുന്ന ‍   പെണ്‍കുട്ടികള്‍ക്ക്  ഹാബിറ്റാറ്റ് സ്​കൂൾ അല്‍ തല്ലയില്‍ ട്യൂഷൻ ഫീസില്‍ 20 ശതമാനം ഇളവ് നല്‍കും. അവര്‍ അവിടെ പഠിക്കുന്ന കാലം മുഴുവനും ഈ സൗകര്യം ലഭിക്കുമെന്നും  അദ്ദേഹംകൂട്ടിച്ചേര്‍ത്തു.   സി. ഇ. ഒ സി.ടി ആദില്‍ ആമുഖ ഭാഷണം നടത്തി, ഡീന്‍ വസീം യൂസഫ് ഭട്ട് ആര്‍ട്ട്  ഓഫ് ഗിവിങിനെയും ഹാബിറ്റാറ്റ്​ ഫോർ ഹോപ്പിനെയും പരിചയപ്പെടുത്തി. ഒരു വർഷത്തെ  അധ്വാനം വഴിയാണ്​ പ്രദർശനം സാധ്യമാക്കിയതെന്ന്​ ഐ.ഐ.എസ് പ്രിന്‍സിപ്പലും പരിപാടിയുടെ കോ ഓര്‍ഡിനേറ്ററുമായ ഖുറത്ത്‍ അല്‍ ഐന്‍ പറഞ്ഞു. രാജീവി​​െൻറ നേതൃത്വത്തില്‍ സ്‌കൂളിലെ കലാ വിഭാഗമാണ്​ പ്രദര്‍ശനം സംഘടിപ്പിച്ചത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:habitat schooluae newsmalayalam news
News Summary - -
Next Story