5000 പേരുടെ ഇൻഷൂറൻസ് പദ്ധതിയുമായി ദുബൈ കെ.എം.സി.സി
text_fieldsദുബൈ: കെ.എം.സി.സിയുടെ മൈ ഹെൽത്ത് ആരോഗ്യ ഇൻഷൂറൻസ് പദ്ധതി അഞ്ചാം വർഷത്തിലേക്ക്. തകാഹുൽ ഇമാറാത്ത് ഇൻഷൂറൻസിെൻറ നാസ് നെറ്റ്വർക്കുമായി സഹകരിച്ച് ഇൗ വർഷം 5000 പേരെയാണ് പദ്ധതിയിൽ ചേർക്കുന്നത്. 895 ദിർഹം വാർഷിക പ്രീമിയം നൽകിയാൽ ഒന്നര ലക്ഷം ദിർഹത്തിെൻറ ചികിത്സ ലഭിക്കുന്ന സ്കീമിൽ അബൂദാബി ഒഴികെയുള്ള എമിറേറ്റുകളിലെ 65 വയസിൽ താഴെ പ്രായമുള്ള താമസക്കാർക്ക് അംഗമാവാം. ചികിത്സാ ചെലവുകൾ വർധിക്കുകയും ആരോഗ്യ ഇൻഷൂറൻസ് ഇല്ലാത്തവർക്ക് പ്രതിമാസം 500 ദിർഹം പിഴ ഏർപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിൽ ഇൗ സ്കീം ഏറെ പ്രസക്തവും ഉപകാരപ്രദവുമാണെന്ന് ദുബൈ കെ.എം.സി.സി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മറ്റു പല ഇൻഷുറൻസ് സ്കീമുകളിലും ലഭ്യമല്ലാത്ത മുൻകാല രോഗങ്ങൾക്കുള്ള ചികിത്സയും പ്രസവ പരിരക്ഷയും ഇൗ പദ്ധതിയിലുണ്ട്. ഡോക്ടറുടെ നിർദേശപ്രകാരം വർഷത്തിൽ 5000 ദിർഹത്തിനു വരെ മരുന്നു വാങ്ങാനും പദ്ധതി വഴി കഴിയും.
പദ്ധതിയിൽ ചേർന്ന് ഹെൽത് കാർഡ് ലഭിച്ചാൽ നാസ് നെറ്റ്വർക്കിനു കീഴിലെ 85 ലേറെ ക്ലിനിക്കുകളിലും ഫാർമസികളിലും ഒ.പി ചികിത്സയും ആസ്റ്റർ, എൻ.എം.സി, തുംബൈ, ബെൽഹോൾ തുടങ്ങിയ ആശുപത്രികളിൽ കിടത്തി ചികിത്സയും ലഭിക്കും. അടിയന്തിര ഘട്ടങ്ങളിൽ സർക്കാർ ആശുപത്രികൾ ഉൾപ്പെടെ ഏത് ആശുപത്രിയിൽ ചികിത്സ തേടിയാലും ചികിത്സാ ചെലവ് തിരിച്ചു കിട്ടും. മുൻകൂട്ടി അനുമതി നേടി നാട്ടിലെ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് ബില്ലുകൾ ഹാജറാക്കുന്ന മുറക്ക് ചെലവായ തുകയുടെ 80 ശതമാനം ലഭിക്കും. പദ്ധതി സംബന്ധിച്ച വിവരങ്ങൾ 042727773,0524543758, 0506002355 എന്നീ നമ്പറുകളിൽ ലഭ്യമാണ്.
ദുബൈ കെ.എം.സി.സി പ്രസിഡൻറ് അൻവർ നഹ, ഭാരവാഹികളായ ഇസ്മായിൽ അരൂക്കുറ്റി, എ.സി.ഇസ്മായിൽ, മുസ്തഫ തിരൂർ, മുഹമ്മദ് പട്ടാമ്പി, എൻ.കെ. ഇബ്രാഹിം, അഡ്വ.സാജിദ് അബൂബക്കർ, ഇസ്മായിൽ ഏറാമല, അഷ്റഫ് കൊടുങ്ങല്ലൂർ,ആർ.ഷുക്കൂർ, മൈ ഹെൽത് കൺവീനർ അബ്ദുൽ ജലീൽ, തകാഫുൽ ഇമറാത്ത് പ്രതിനിധി ഷിബിൻ, നാസ് പ്രതിനിധി പ്രവീൺ കുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.