Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ മറക്കില്ല...

ദുബൈ മറക്കില്ല അറുമുഖനെ, ആ ഇൗന്തപ്പനതണലും

text_fields
bookmark_border
43 വർഷം മുൻപ്​ താൻ വെച്ചുപിടിപ്പിച്ച ഇൗന്തപ്പനയുടെ ചുവട്ടിൽ അറുമുഖൻ
 

ദുബൈ: എട്ടാം ക്ലാസിൽ പഠിപ്പ്​ നിർത്തി അച്​ഛനെ കൃഷിപ്പണിയിൽ സഹായിച്ച്​ പോരവെയാണ്​ ഗൾഫിലേക്ക്​ പോകുന്നതി​​െൻറ സാധ്യതകളെക്കുറിച്ച്​ മലപ്പുറം ചങ്ങരംകുളം പള്ളിക്കര അറുമുഖൻ ആലോചിക്കുന്നത്​. അയൽവാസി ബുഖാരി വീട്ടിൽ വന്നിരുന്ന്​ പറയുന്ന കഥകൾ മോഹങ്ങൾക്ക്​ ചിറകായി. ബോംബേയിൽ നിന്ന്​ നാട്ടുകാരൻ ലാഞ്ച്​ വാപ്പുവാണ്​ ലാഞ്ചിയിൽ ഇടം സംഘടിപ്പിച്ച്​ കൊടുത്തത്​. 1972 ഫെ​ബ്രുവരി 15ന്​ ഖോർഫുക്കാൻ തീരമണഞ്ഞ 365 സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു 16 വയസുള്ള അറുമുഖൻ. ഏതാനും ദിവസം കൊണ്ട്​ ഷാർജയിൽ ചെറു ജോലികൾ കിട്ടി. പിന്നെ ദുബൈയിൽ വിവിധ ജോലികൾ. അതിനിടയിൽ കലണ്ടറിലെ താളുകളും മാറിക്കൊണ്ടിരുന്നു. വന്ന്​ 10 വർഷം കഴിഞ്ഞാണ്​ ആദ്യമായി ഒന്നു നാട്ടിലേക്ക്​ പോയത്​. എന്നാലിപ്പോൾ  45 വർഷങ്ങൾക്കു ശേഷം ജനിച്ച നാടിനേക്കാളേറെ താമസിച്ച്​ ഇടപഴകിയ ദുബൈ നാടിനെ വിട്ട്​ സ്വദേശത്തേക്ക്​ മടങ്ങാനൊരുങ്ങുകയാണിദ്ദേഹം. 
ഇറാനിയൻ കഫറ്റീരിയയിലും ഗുജറാത്തി സഹോദരങ്ങൾ നടത്തിവന്ന തുണി മൊത്തവ്യാപാര സ്​ഥാപനത്തിലും കാനൂസ്​ ഗ്രൂപ്പിലും ​േജാലി ചെയ്​ത അറുമുഖൻ വിരമിക്കുന്നത്​ പ്രശസ്​തമായ ജെ.ബി.സി എക്​പ്രസ്​ കമ്പനിയിൽ നിന്നാണ്​. വരുന്ന കാലത്ത്​ മലയാളം മാത്രമാണ്​ കൈകാര്യം ചെയ്​തിരുന്നതെങ്കിൽ  വിവിധ ഭാഷകളിൽ പ്രാവീണ്യമുണ്ടിപ്പോൾ.    ദുബൈ ലോകനഗരമായി വളരുന്നത്​ കൺമുന്നിൽ കാണാനായി എന്നതാണ്​ ​പ്രവാസത്തി​​െൻറ ഏറ്റവും വലിയ നേട്ടമായി ഇദ്ദേഹം വിലയിരുത്തുന്നത്​. 35 വർഷവും താമസിച്ചത്​ സത്​വയിലെ പുരാതന കെട്ടിടത്തിലാണ്​. രാവിലെ ആറു മണിക്ക്​ തുടങ്ങി രാവേറെ ചെല്ലുംവരെ തുടരുന്ന ​േജാലികൾക്കിടയിൽ മറ്റു പ്രവർത്തനങ്ങൾക്കൊന്നും സമയം കിട്ടിയില്ല. ത​​െൻറ പാതയിൽ ദുബൈയുടെ ഭാഗ്യം​ തേടി വന്ന നൂറുകണക്കിനുപേർക്ക്​ ആ വീട്ടിൽ ഉൗണും കിടക്കാനൊരിടവും നൽകി. അനുജൻ കുമാരൻ ദേരയിൽ കാർട്ടിയർ കമ്പനിയിൽ ഉദ്യോഗസ്​ഥനാണ്​. ഭാര്യ ലളിതയും മകൻ ആദർശും ഇപ്പോൾ നാട്ടിലാണ്​. മകൾ അജല കുടുംബ സമേതം റാസൽഖൈമയിൽ താമസിക്കുന്നു. 
74ൽ ബർദുബൈ അബ്രക്കടുത്തുള്ള ഇറാനിയൻ കഫേയിൽ ജോലി ചെയ്യവെ നട്ടുപിടിപ്പിച്ച ഇൗന്തപ്പന​െത്തെ  അസാമാന്യ തലയെടുപ്പുള്ള മരമാണിന്ന്​. 
അറുമുഖൻ, താങ്കൾ സമാധാന പൂർവം നാടണയൂ, ആ പന​േയാലകളുടെ ഒാരോ ഇളക്കത്തിലും ദുബൈ അങ്ങയെക്കുറിച്ച്​ ഒാർമിച്ചുകൊണ്ടേയിരിക്കും.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story