കേരള ബാങ്ക് ഭീഷണിയാകില്ലെന്ന് എസ്.ബി.െഎ
text_fieldsദുബൈ: സംസ്ഥാന സഹകരണ ബാങ്കും 14 ജില്ല സഹകരണ ബാങ്കുകളും സംയോജിപ്പിച്ച് കേരള ബാങ്ക് രൂപവത്കരിക്കാനുള്ള കേരള സർക്കാരിെൻറ ശ്രമം തങ്ങൾ ഭീഷണിയായി കാണുന്നില്ലെന്ന് എസ്.ബി.െഎ കേരള സാരഥികൾ. ഇതു സംബന്ധിച്ച് പത്രവാർത്തകളിലൂടെയുള്ള അറിവേയുള്ളൂ.റിസർവ് ബാങ്കിെൻറ നിബന്ധനകളും ചട്ടങ്ങളും പാലിച്ചാൽ ആർക്കും ബാങ്ക് തുടങ്ങാം. എന്നാൽ ആധുനിക സാേങ്കതിക,സുരക്ഷ സംവിധാനങ്ങളോടെ തങ്ങൾ നൽകുന്ന മികച്ച സേവനം ഉപഭോക്താക്കൾക്ക് നൽകാൻ അവർക്ക് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് കേരള ലോക്കല്‍ ഹെഡ് ഓഫീസ് ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കിട്ടരാമൻ ദുബൈയിൽ വാർത്താസമ്മേളനത്തിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കേരള ബാങ്കായി അറിയപ്പെട്ട എസ്.ബി.ടി ഉൾപ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും ലയിച്ചതോടെ ഏപ്രില്‍ ഒന്നു മുതല്‍ എസ്.ബി.ഐ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി മാറി. 50 കോടി അക്കൗണ്ടുടമകളും 75 കോടി അക്കൗണ്ടുകളുമാണ് ഇപ്പോൾ എസ്.ബി.െഎക്കുള്ളത്. ദിവസം എട്ടു കോടി ഇടപാടുകളാണ് നടക്കുന്നത്. 24,100 ശാഖകളും 59,200 എ.ടി.എം കൗണ്ടറുകളും രാജ്യത്താകമാനമായി എസ്.ബി.ഐക്കുണ്ട്. ലയനത്തിനുശേഷം 26,00,114 കോടി രൂപയുടെ നിക്ഷേപവും 19,63,715 കോടി രൂപയുടെ മുന്‍കൂര്‍ അടങ്കലും ബാങ്കിനുണ്ട്.
മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പിഴ ഇൗടാക്കുന്നത് എല്ലാവർക്കും ഒരുപോലെയല്ല. വലിയ നഗരങ്ങളിൽ 5000 രൂപയാണെങ്കിൽ ഗ്രാമങ്ങളിൽ 1000 രൂപയുണ്ടായാൽ മതി. ജൻധൻ അക്കൗണ്ടിൽ നിബന്ധനയുമില്ല. ബാലൻസ് ഒരുതവണ പരിധിക്ക് താഴെപോയാൽ നിരക്ക് ഇൗടാക്കില്ല. മാസ ശരാശരി നോക്കിയാണ് അത് തീരുമാനിക്കുന്നത്. പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളെ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ഉദ്യോസ്ഥർ അറിയിച്ചു.
ലയനം പ്രവാസി ഉപഭോക്താക്കള്‍ക്ക് വലിയ നേട്ടമാകുമെന്ന് അവർ പറഞ്ഞു. നിലവില്‍ ദുബൈയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ടി, എസ്.ബി.എച്ച് പ്രതിനിധി ഓഫീസുകളുടെ പേര് മാറുന്നതിന് യു.എ.ഇ കേന്ദ്ര ബാങ്കിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിക്കുന്നതോടെ ഒരു പ്രതിനിധി ഒാഫീസ് അബൂദബിയിലേക്ക് മാറ്റും.ഇന്ത്യയില്‍ ഒരു ഗ്ലോബല്‍ എൻ.ആർ.െഎ സെൻറർ (ജിഎന്‍സി) ആരംഭിക്കാനും പദ്ധതിയുണ്ട്. എല്ലാ എൻ.ആർ.െഎ ഉപഭോക്താക്കളുടെയും ബ്രാഞ്ചുകളുടെയും ബാക്ക് ഓഫീസ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാൻ ഇതുവഴി സാധിക്കും.എസ്.ബി.ഐയുടെയും ലയിച്ച അസോസിയേറ്റ് ബാങ്കുകളുടെയും എന്‍. ആര്‍.ഐ ഉപഭോക്താക്കളെ നേരില്‍ കാണാനും ഉപഭോക്തൃ സംഗമത്തിൽ പങ്കെടുക്കാനുമായി ഉന്നത ഉേദ്യാസ്ഥർ യു.എ.ഇയിെലത്തിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരായ ആര്‍. കെ മിശ്ര, എച്ച്. സച്ച്‌ദേവ്, പി.കെ.മിശ്ര, ടി.വി.എസ്. രമണ റാവു, ജോയ് സി ആര്യക്കര എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.