Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഭക്​തിനിർഭരം പെസഹ...

ഭക്​തിനിർഭരം പെസഹ ആചരണം; ഇന്ന്​ ദുഃഖവെള്ളി

text_fields
bookmark_border
ഭക്​തിനിർഭരം പെസഹ ആചരണം; ഇന്ന്​ ദുഃഖവെള്ളി
cancel

അബൂദബി/ദുബൈ: യേശുക്രിസ്തു ശിഷ്യന്മാരുമൊത്ത് അന്ത്യ അത്താഴം കഴിച്ചതി​െൻറ ഒാർമ പുതുക്കി ക്രൈസ്തവ വിശ്വാസികൾ പെസഹ ആചരിച്ചു. ബുധനാഴ്ച വൈകുന്നേരം മുതൽ ദേവാലയങ്ങളിൽ പെസഹ ആചരണം ആരംഭിച്ചു. വെള്ളിയാഴ്ച രാവിലെ മുതൽ ദുഃഖവെള്ളി ശുശ്രൂഷകൾക്ക് തുടക്കമാവും. ശുശ്രൂഷകൾക്ക് നേതൃത്വം നൽകാൻ കേരളത്തിൽനിന്നുള്ള നിരവധി ബിഷപ്പുമാരും ഇടവക വികാരികളുമാണ് അതിഥികളായി യു.എ.ഇയിൽ എത്തിയിട്ടുള്ളത്. 
വിശ്വാസികൾ പ്രാർഥനയോടും ഉപവാസത്തോടും കൂടി  ദേവാലയത്തിൽ കൂടുതൽ സമയം െചലവഴിക്കുന്ന  ദിനങ്ങളാണ് ഇനിയുള്ളവ. കുരിശി​െൻറ വഴിയിലൂടെയുള്ള യാത്ര, കയ്പുനീര് സ്വീകരണം, കുരിശ് കുമ്പിടൽ തുടങ്ങിയ ചടങ്ങുകളിലൂടെ വിശ്വാസികൾ ആത്മീയ അനുഭവങ്ങൾ നേടും. 
അബൂദബി സ​െൻറ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിൽ പെസഹ ശുശ്രൂഷകൾക്ക് വികാരി ഫാ. എം.സി. മത്തായി  മാറാഞ്ചേരിൽ നേതൃത്വം  നൽകി. സഹ വികാരി ഫാ. ഷാജൻ വർഗീസ്‌ വിശുദ്ധ കുർബാന അർപ്പിച്ചു. വെള്ളിയാഴ്ച രാവിലെ എട്ട് മുതലാണ് ദുഃഖവെള്ളി ശുശ്രൂഷകൾ. ഇടവക വികാരി മത്തായി മാറാഞ്ചേരിൽ മുഖ്യ കാർമികത്വം വഹിക്കും. സഹ വികാരി സാജൻ വർഗീസ് സഹ കാർമികനാകും. 
ദുഃഖവെള്ളിയാഴ്ചയുടെ നമസ്കാരം രാവിലെ എട്ടിന് ആരംഭിച്ച് വൈകുന്നേരം നാലിന് കഞ്ഞിനേർച്ചയോടെ സമാപിക്കും. കഞ്ഞിയും പയറും പപ്പടവും കടുമാങ്ങയും ഉൾപ്പെടുന്ന ഭക്ഷണമാണ് കഞ്ഞിനേർച്ചക്കായി ഒരുക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ആറിന് ആരംഭിക്കുന്ന ഉയിർപ്പ് പെരുന്നാൾ ശുശ്രുഷകൾ  രാത്രി 10.30  വരെ നീണ്ടുനിൽക്കും. 
അബൂദബി സ​െൻറ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളിയിൽ പെസഹ ശുശ്രൂഷകളും വിശുദ്ധ കുർബാനയും നടന്നു. വെള്ളിയാഴ്ച രാവിലെ 8.30ന് ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചക്ക് 1.30ന് കഞ്ഞി നേർച്ചയുണ്ടാകും. വൈകുന്നേരം ആറ് മുതൽ ഇൗസ്റ്റർ ശുശ്രൂഷകളായിരിക്കും.  ശുശ്രൂഷകൾക്ക് മെത്രാപ്പൊലീത്ത തോമസ് മാർ അലക്സാന്ത്രിയോസ് മുഖ്യ കാർമികനും വികാരി ഫാ. ജോസഫ് വാഴയിൽ സഹ കാർമികനും ആയിരിക്കും.
അബൂദബി മുസഫ സ​െൻറ് പോൾസ് ദേവാലയത്തിൽ രാവിലെ 10.30ന് ദുഃഖവെള്ളി ശുശ്രൂഷകൾ തുടങ്ങും. അബൂദബി മാർത്താമ ഇടവകയിൽ വ്യാഴാഴ്ച വൈകുന്നേരം 7.30 മുതൽ പെസഹവ്യാഴ കുർബാന ശുശ്രൂഷകൾ നടന്നു. മാർത്തോമ സഭ റാന്നി നിലയ്ക്കൽ ഭദ്രാസനാധ്യക്ഷൻ ഗീവർഗീസ് മാർ അത്തനാസിയോസ് മുഖ്യ കാർമികത്വം വഹിച്ചു. വെള്ളിയാഴ്ച രാവിലെ 8.30ന് ദുഃഖവെള്ളി ശുശ്രൂഷകൾ തുടങ്ങും.
ദുബൈ: ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്കാ ദേവാലയമായ, ദുബൈ സ​െൻറ് മേരീസ് കത്തോലിക്ക ദേവാലയത്തിലെ പരിശുദ്ധവാര ഒരുക്കങ്ങള്‍ ആരംഭിച്ചു. പെസഹാ വ്യാഴാഴ്ചയോടനുബന്ധിച്ച് പുലര്‍ച്ചെ അഞ്ചിന് പെസഹാ കുര്‍ബാനയും കാല്‍ കഴുകല്‍ ശുശ്രൂഷയും നടന്നു. ആയിരകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ അഞ്ചിന്,  യേശുവി​െൻറ പീഡാനുഭവ ഓർമകളോടെ, ദുഃഖവെള്ളി ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് കുരിശി​െൻറ വഴി, കയ്പ്പ്നീര് വിതരണം, കുരിശു വണങ്ങല്‍ എന്നിവയും നടക്കും.  പള്ളിയിലെ മലയാളി കത്തോലിക്കാ സമൂഹമാണ് ഈ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഈസ്റ്റര്‍ ദിവസമായ ഞായറാഴ്ച മലയാള ഭാഷയില്‍ രണ്ടു കുര്‍ബാനകള്‍ ഉണ്ടാകും. 
പുലര്‍ച്ചെ 3:30 ന് ദേവാലയത്തിലും ഞായറാഴ്ച രാത്രി എട്ടിന് ഗേള്‍സ് ഹൈസ്‌കൂള്‍ വളപ്പിലുമാണ് ഈ പ്രത്യേക ഈസ്റ്റര്‍ തിരുകർമങ്ങള്‍ നടക്കുക.
അൽെഎൻ: അൽെഎൻ സ​െൻറ് േജാർജ് യാക്കോബായ സുറിയാനി ഒാർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിലാണ് പീഡാനുഭവ ശുശ്രൂഷകൾ നടക്കുന്നത്. 
ദുഃഖവെള്ളി ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ 8.30 മുതൽ ഉച്ചക്ക് 3.30 വരെയാണ്. ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷകൾ ശനിയാഴ്ച രാത്രി ഏഴ് മുതൽ പത്ത് വരെ നടക്കുമെന്നും ഇടവക വികാരി ഫാ. പ്രിൻസ് പൊന്നച്ചൻ അറിയിച്ചു.
അൽഐൻ സ​െൻറ് ഡയനീസിസ് ഓർത്തഡോക്സ് ദേവാലയത്തിൽ വ്യാഴാഴ്ച വൈകുന്നേരം 6.30ന് സന്ധ്യാ പ്രാർഥന, കാൽ കഴുകൽ ശുശ്രൂഷ എന്നിവ നടന്നു. ദുഃഖവെള്ളി ശുശ്രൂഷകൾ വെള്ളിയാഴ്ച രാവിലെ ഏഴിന് ആരംഭിക്കും.
അൽെഎൻ സ​െൻറ് ദീവന്നാസിയോസ്‌ ഓർത്തോഡോക്സ് പള്ളിയിൽ മലങ്കര ഓർത്തോഡോക്സ് സഭ അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മോർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു. 
വികാരി ഫാ. ജോൺ കെ. സാമുവേൽ, ഫാ. റോനുമോൻ വർഗീസ് എന്നിവർ സഹ കാർമികത്വം വഹിച്ചു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story