ബോളിവുഡ് താര ടീം ദുബൈയിൽ പന്തുകളിക്കും
text_fieldsദുബൈ: സൽമാൻ ഖാൻ ഉൾപ്പെടെ ബോളിവുഡിലെ പ്രമുഖ താരങ്ങൾ പന്തു കളിക്കാനായി ദുബൈയിെലത്തുന്നു. ബോളിവുഡ് സൂപ്പർ സ്റ്റാർ സ്ട്രൈക്കേഴ്സ് ഇലവൻ ഇമറാത്തി ടീമായ ദുബൈ ഡാഷേഴ്സ് ഇലവനുമായാണ് മത്സരിക്കുക. മേയ് 19-ന് അൽ വാസൽ സ്റ്റേഡിയത്തിലാണ് കളി. ഫുട്ബാൾ മത്സരത്തിന് ശേഷം താരങ്ങൾ അണിനിരക്കുന്ന സംഗീതനിശയും അരങ്ങേറും.
സൽമാൻഖാെൻറ സഹോദരനായ സുഹൈൽഖാനാണ് പരിപാടിയുടെ പ്രധാന ആസൂത്രകനും ബോളിവുഡ് ടീമിെൻറ നായകനും. ബോളിവുഡ് ടീമിൽ സുശാന്ത് സിങ് രജ്പുത്, ബോബി ഡിയോൾ, വിദ്യുത് ജാംവാൽ, സൂരജ് പഞ്ചോളി, അമിത് സാധ്, സചിൻ ജോഷി, വത്സൽ ഷേത്, ഒാ ംകർ കപൂർ, ദിനോ മോറിയ, അഫ്താബ്, സാഖിബ് സലീം തുടങ്ങിയവർ ബൂട്ടു കെട്ടുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദുബൈ സ്പോർട്‌സ് കൗൺസിലാണ് ദുബൈ ഡാഷേർസ് ഇലവനെ ഒരുക്കുന്നത്. കളിയും സംഗീതനിശയുമായി മൂന്നര മണിക്കൂർ പരിപാടിയുടെ പേര് എൻറർടെയിൻമെൻറ് ആൻഡ് ഫുട്‌ബാൾ വിത് ബോളിവുഡ് എന്നാണ്.
സുഹൈൽ ഖാനു പുറമെ സംഘാടകരായ മെഹർ മിറാക്കിൾസ് ചെയർമാൻ ഹേമേന്ദ്ര അരൻ, ദുൈബ സ്പോർട്‌സ് കൗൺസിൽ കൾച്ചറൽ ആക്ടിവിറ്റി മാനേജർ അദിൽ യൂസഫ് അൽ ബന്നായ്, അരവിന്ദ് രാജ്പുത് എന്നിവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.