കടലോരത്ത് പുസ്തകാലയമൊരുങ്ങി
text_fieldsദുബൈ: കടൽതീരത്ത് ഏകാന്തമായി കാറ്റേറ്റിരിക്കുേമ്പാൾ എന്തെങ്കിലുമൊന്ന് വായിക്കാൻ കൊതിക്കാറുണ്ടോ? അടുത്ത തവണ പുസ്തകവുമായി വരണമെന്നോർത്തിട്ടും മറന്നുപോകാറുണ്ടോ? ദുബൈ കൈറ്റ് ബീച്ചിലേക്കാണ് വരുന്നതെങ്കിൽ കയ്യിൽ പുസ്തകം കരുതണമെന്നില്ല. ദുബൈ നഗരസഭ ഇവിടെ നിങ്ങൾക്കായി ഒരുക്കിയ മനോഹരമായ ലൈബ്രറിയിൽ നിന്ന് പുസ്തകമെടുത്ത് ബുർജുൽ അറബിന് സമീപത്ത് സുര്യന് അഭിമുഖമായിരുന്ന് വായിക്കാം. ജുമൈറ 1, അൽ മംസാർ ബീച്ചുകളിലടക്കം എട്ട് ലൈബ്രറികളാണ് കടലോരങ്ങളിലായി ആരംഭിക്കുകയെന്ന് നഗരസഭ വിജ്ഞാന വിഭാഗം ഡയറക്ടർ മറിയം അഹ്മദ് ബിൻ ഫഹദ് പറഞ്ഞു. ദേശീയ വായനാ മാസാചരണത്തോടനുബന്ധിച്ചാണ് ഇവ തുറക്കുന്നത്. ഏറെ മുൻപു തന്നെ ലൈബ്രറിക്കായി ഒരുക്കങ്ങൾ തുടങ്ങിയിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഇംഗ്ലീഷ്, അറബി പുസ്തകങ്ങളാണ് ഇപ്പോൾ ലഭ്യം. പരിസ്ഥിതി സൗഹൃദ നടപടികളുടെ ഭാഗമായി സൗരോർജത്തിലാണ് ലൈബ്രറിയുടെ വിളക്കുകൾ പ്രകാശിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
