മയക്കുമരുന്ന് ഉപയോഗിച്ച് മരിച്ചയാളെ രഹസ്യമായി മറവ് ചെയ്തു; പൊലീസ് നായ് മൃതദേഹം കണ്ടത്തെി
text_fieldsറാസല്‍ഖൈമ: അമിതമായ മയക്കുമരുന്ന് ഉപയോഗം കാരണം മരിച്ച 27കാരനായ യു.എ.ഇ പൗരന്‍െറ മൃതദേഹം രഹസ്യമായി മറമാടിയ സ്ഥലത്തുനിന്ന് പൊലീസ് നായുടെ സഹായത്തോടെ അധികൃതര്‍ കണ്ടത്തെി. റാസല്‍ഖൈമയില്‍നിന്ന് ഏറെ ഉള്ളിലുള്ള മരുപ്രദേശത്തുനിന്നാണ് ബുധനാഴ്ച മൃതദേഹം കണ്ടത്തെിയത്.
ദുബൈ, റാസല്‍ഖൈമ പൊലീസ് സേനകളുടെ കുറ്റാന്വേഷണ വിദഗ്ധര്‍ സംയുക്തമായി നടത്തിയ അന്വേഷണമാണ് സംഭവത്തിന് തുമ്പുണ്ടാക്കിയത്. മരിച്ചയാളെ അഞ്ചു ദിവസമായി കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് ഇയാളെ കണ്ടത്തൊനുള്ള അന്വേഷണത്തിലായിരുന്നു പൊലീസ്
മയക്കുമരുന്ന് ഉപയോഗം കാരണമാണ് മരണമെന്നും കുറ്റം ഒളിച്ചുവെക്കാന്‍ ഇയാളുടെ അമ്മാവനുള്‍പ്പടെയുള്ള ആളുകള്‍ വിജനമായ സ്ഥലത്തുകൊണ്ടുപോയി മൃതദേഹം മറമാടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തന്‍െറ അനന്തരവനും 23കാരനായ സുഹൃത്തും തന്‍െറ കാറിലായിരുന്നുവെന്നും അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചതിനാല്‍ അനന്തിരവന്‍ മരിക്കുകയായിരുന്നുവെന്നും മരിച്ച യുവാവിന്‍െറ 37കാരനായ അമ്മാവന്‍ പൊലീസിന് മൊഴി നല്‍കി. മരണത്തെ തുടര്‍ന്ന് മൃതദേഹം രഹസ്യമായി മറമാടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് ലബോറട്ടറിയിലേക്ക് കൊണ്ടുപോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.