ദുബൈയില്‍ റെന്‍റ് എ കാര്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ നല്‍കാന്‍ നിയമം
text_fieldsദുബൈ: നഗരത്തില്‍ റെന്‍റ് എ കാര്‍ മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടകക്ക് നല്‍കാന്‍ നിയമം. ദുബൈ കിരീടാവകാശിയാണ് ഇതുസംബന്ധിച്ച നിയമം പാസാക്കിയത്. നിലവില്‍ കുറഞ്ഞത് 24 മണിക്കൂര്‍ സമയത്തേക്കാണ് ദുബൈ നഗരത്തില്‍ റെന്‍റ് എ കാര്‍ വാടകക്ക് നല്‍കുന്നത്. പുതിയ നിയമം നിലവില്‍ വരുന്നതോടെ മണിക്കൂര്‍ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ക്ക് കാര്‍ വാടകക്കെടുക്കാം. പരമാവധി ആറ് മണിക്കൂറാണ് അനുവദിക്കുക.
കാര്‍ ദുബൈ എമിറേറ്റിന് പുറത്തേക്ക് കൊണ്ടുപോകാന്‍ പാടില്ളെന്ന നിബന്ധനയുമുണ്ട്. ദുബൈ മെട്രോ സ്റ്റേഷനുകളില്‍ നിന്ന് ഇത്തരത്തില്‍ വാഹനം വാടകക്ക് എടുക്കാനും ആവശ്യം കഴിഞ്ഞ് തിരിച്ചേല്‍പ്പിക്കാനും സൗകര്യം ഏര്‍പ്പെടുത്തുമെന്ന് ആര്‍.ടി.എ അധികൃതര്‍ അറിയിച്ചു. ടാക്സി നിരക്കിനേക്കാള്‍ കുറഞ്ഞ ചെലവില്‍ ചെറിയ യാത്രകള്‍ക്ക് ഇത് ഉപകരിക്കുമെന്നാണ് കണക്കുകൂട്ടല്‍. നിലവിലെ സാഹചര്യത്തില്‍ ഒരു മണിക്കൂറിന് വാഹനമെടുത്താലും ഒരു ദിവസത്തെ വാടകയാണ് റെന്‍റ് എ കാര്‍ കമ്പനികള്‍ ഈടാക്കുന്നത്. ഗസറ്റില്‍ പ്രസിദ്ധീകരിച്ച് 60 ദിവസത്തിനകം പുതിയ നിയമം നിലവില്‍ വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
