മോദിയെ വരവേല്‍ക്കുന്ന പരസ്യത്തില്‍ സി.കെ.മേനോന്‍െറ ചിത്രം: നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
text_fieldsദുബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കേരളത്തിലേക്ക് വരവേല്‍ക്കുന്ന പത്ര പരസ്യത്തില്‍ കോണ്‍ഗ്രസിന്‍െറ പ്രവാസി സംഘടനയായ ഒ.ഐ.സി.സിയുടെ ഗ്ളോബല്‍ കമ്മിറ്റി ചെയര്‍മാന്‍ സി.കെ. മേനോന്‍െറ ചിത്രം പ്രത്യക്ഷപ്പെട്ടതില്‍ വ്യാപക പ്രതിഷേധം. വിജില്‍ എന്ന സംഘടനയുടെ പേരിലാണ് പരസ്യം വന്നത്. വിജില്‍ മാര്‍ഗദര്‍ശി എന്ന നിലയിലാണ് സി.കെ. മേനോന്‍െറ ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യാവകാശ സംരക്ഷണത്തിന്‍െറയും നിസ്വാര്‍ഥ സേവനത്തിന്‍െറയും മാതൃക എന്ന തലക്കെട്ടില്‍ നരേന്ദ്രമോദിയുടെ ചിത്രത്തോടെയാണ് പരസ്യം.
സാമൂഹിക മാധ്യമങ്ങളില്‍ സി.കെ. മേനോനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം അലയടിക്കുകയാണ്. നടപടി ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റിന് പരാതി നല്‍കിയിട്ടുമുണ്ട്. സി.കെ. മേനോന്‍െറ നടപടിയില്‍ പ്രതിഷേധിച്ച് ഇന്‍കാസിന്‍െറ ദുബൈ കമ്മിറ്റി സെക്രട്ടറി ഫൈസല്‍ കെ. മുഹമ്മദ് രാജി പ്രഖ്യാപിച്ചു. ഇരട്ടത്താപ്പ് രാഷ്ട്രീയം കാണിക്കുന്ന നേതാവിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. രാഷ്ട്രീയം ആത്മാഭിമാനമുള്ളവര്‍ക്കുള്ളതാണെന്നും അതില്ലാതാക്കിയുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് താന്‍ ഇല്ളെന്നും ഫൈസല്‍ രാജിക്കത്തില്‍ പറയുന്നു. ഫൈസലിന് പിന്തുണയുമായി നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തത്തെിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.