സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് ഓണാഘോഷം
text_fieldsഅബൂദബി: സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് (എസ്.എം.വൈ.എം) അബൂദബി ഘടകം ഓണാഘോഷം സംഘടിപ്പിച്ചു. മുസഫ കോക്കനട്ട് ലഗൂണ്‍ റസ്റ്റോറന്‍റ് ഹാളില്‍ ‘പൂവേ പൊലി പൂവേ 2016’ എന്ന പേരില്‍ വെള്ളിയാഴ്ച നടത്തിയ ഓണാഘോഷം എസ്.എം.വൈ.എം പ്രസിഡന്‍റ് നോബിള്‍ ജേക്കബ് ഉദ്ഘാടനം ചെയ്തു. മലയാളി മങ്ക, മലയാളി ശ്രീമാന്‍ , മലയാളി ശ്രീ കപ്പിള്‍സ്, മലയാളി ശ്രീ കുടുംബം തുടങ്ങിയ മത്സരങ്ങള്‍ നടത്തി.
സിമി ജിജോ മലയാളി മങ്കയായും റോഷന്‍ ജെയിംസ് മലയാളി ശ്രീമാനായും തെരഞ്ഞെടുക്കപ്പെട്ടു. റോബിന്‍-ചിന്നു ദമ്പതികള്‍ മലയാളി ശ്രീ കപ്പിള്‍സ് ആയും ബിജു-ഷാനി കുടുംബം മലയാളി ശ്രീ കുടുംബമായും തെരഞ്ഞെടുക്കപ്പെട്ടു.
മത്സരങ്ങള്‍ക്ക് ശേഷം അഞ്ച് തരം പായസം ഉള്‍പ്പെടെ 45ലധികം കറികളോടെയുള്ള ഓണസദ്യയും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് നോബിള്‍ കെ. ജോസഫ് നേതൃത്വം നല്‍കി. എസ്.എം.വൈ.എം മ്യൂസിക് ടീം ഷിജോയുടെ നേതൃത്വത്തില്‍ ഓണപ്പാട്ടുകള്‍ ആലപിച്ചു. ഓര്‍ഗനൈസര്‍ ടോം ജോസ് സ്വാഗതവും ജനറല്‍ സെക്രട്ടറി ജിബിന്‍ ഫ്രാന്‍സിസ് നന്ദിയും പറഞ്ഞു. റോയ്മോന്‍, ജിജോ പി. തോമസ്, സുനില്‍ സെബാസ്റ്റ്യന്‍, ജിജോ ജെയിംസ്, ജെനോ ജോസഫ്, ജേക്കബ് ചാക്കോ, സച്ചിന്‍, സിസിന്‍ സിജോ, ജൂലി റോഷന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
അജ്മാന്‍: സീറോ മലബാര്‍ സഭാംഗങ്ങളുടെ പ്രവാസ സാംസ്കാരിക സംഘടനയായ എസ്.എം.സി.എ അജ്മാന്‍ ഘടകം ഓണാഘോഷം സംഘടിപ്പിച്ചു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും കലാപരിപാടികളടക്കം വിപുലമായ ആഘോഷം അജ്മാനിലെ ക്രൗണ്‍ പാലസ് ഹോട്ടലിലാണ് നടന്നത്.പൊതുസമ്മേളനം ഐപ്പ് വള്ളിക്കാടന്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി.എ അജ്മാന്‍ പ്രസിഡന്‍റ് ജിജു ജോസഫ് അധ്യക്ഷനായിരുന്നു. ബെന്നി ഇടയാടി,ഫാദര്‍ റൂബി, ഷാജി കുര്യാക്കോസ്,തോമസ് പറമ്പത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. മുതിര്‍ന്നവരുടെ സ്കിറ്റ്, വഞ്ചിപ്പാട്ട്, ഓണപ്പാട്ട്, തിരുവാതിരകളി തുടങ്ങിയവ നടന്നു. വിഭവസമൃദ്ധമായ ഓണസദ്യയുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
