അബൂദബിയില്‍ ടാക്സി യാത്രക്കാര്‍ക്ക് വൈഫൈ ലഭ്യമാക്കും
text_fieldsഅബൂദബി: അബൂദബിയിലെ ടാക്സികളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 2017 മധ്യത്തോടെ വൈഫൈ ലഭ്യമാക്കും. വൈഫൈ ലഭ്യമാക്കുന്ന റൂട്ടറുകള്‍ എമിറേറ്റിലെ 7645 ടാക്സികളിലും ഘടിപ്പിക്കുന്ന നടപടി തുടങ്ങിക്കഴിഞ്ഞതായി ട്രാന്‍സാഡ് ജനറല്‍ മാനേജര്‍ മുഹമ്മദ് ആല്‍ ഖാംസി അറിയിച്ചു.
ഈ സംവിധാനം ആറ് ടാക്സികളില്‍ പരീക്ഷിച്ചു നോക്കി. ഇത് വളരെ വിജയകരമായിരുന്നു. സെപ്റ്റംബറിലാണ് റൂട്ടറുകള്‍ ഘടിപ്പിച്ച് തുടങ്ങിയത്. ഓരോ ദിവസവും ഏകദേശം 50 ടാക്സികളില്‍ റൂട്ടറുകള്‍ ഘടിപ്പിക്കും. വിമാനത്താവളത്തിലെ ടാക്സികളിലായിരിക്കും ആദ്യം സൗജന്യ വൈഫൈ ലഭ്യമാവുക. സുഗമവും സൗകര്യപ്രദവുമായ യാത്ര ഒരുക്കുകയാണ് ട്രാന്‍സാഡിന്‍െറ ലക്ഷ്യമെന്നും മുഹമ്മദ് ആല്‍ ഖാംസി പറഞ്ഞു. 2015ലാണ് ടാക്സികളില്‍ സി.സി.ടിവികള്‍ ഘടിപ്പിക്കുന്ന നടപടി പൂര്‍ത്തിയായത്. യാത്രക്കാരുടെ നഷ്ടപ്പെടുന്ന സാധനങ്ങള്‍ വലിയ തോതില്‍ തിരിച്ചു ലഭിക്കുന്നതിനും യാത്രക്കാരും ഡ്രൈവര്‍മാരും തമ്മിലുള്ള പ്രശ്നങ്ങള്‍ കുറയുന്നതിനും ഇതു വഴിവെച്ചിട്ടുണ്ട്.യാത്രക്കാരുടെ നഷ്ടപ്പെടുന്ന സാധനങ്ങളില്‍ 70 ശതമാനവും തിരിച്ചേല്‍പിക്കാന്‍ ട്രാന്‍സാഡിന് സാധിക്കുന്നതായി മുഹമ്മദ് ആല്‍ ഖാംസി അറിയിച്ചു. മൊബൈല്‍ ഫോണുകളാണ് മറന്നുവെക്കുന്നവയിലേറെയുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.