വട്ടശ്ശേരില്‍ തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠാ കര്‍മം നിര്‍വഹിച്ചു
text_fieldsഅല്‍ഐന്‍: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ വട്ടശ്ശേരില്‍ തിരുമേനിയുടെ തിരുശേഷിപ്പ് പ്രതിഷ്ഠാ കര്‍മം അദേഹത്തിന്‍െറ നാമത്തില്‍ ആദ്യമായി മലങ്കരസഭയില്‍ സ്ഥാപിതമായ സെന്‍റ് ഡയനീഷ്യസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തി. പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാര്‍ത്തോമ പൗലോസ് രണ്ടാമന്‍ ബാവയുടെ പ്രധാന കാര്‍മികത്വത്തിലും ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യോഹാനോന്‍ മോര്‍ ദേമെത്രിയോസിന്‍െറ സഹ കാര്‍മികത്വത്തിലുമാണ് തിരുശേഷിപ്പ് പ്രതിഷ്ഠാ കര്‍മം നടത്തിയത്.
വിവിധ ഇടവകകളില്‍നിന്നായി തടിച്ചുകൂടിയ അനേകായിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് തിരുശേഷിപ്പ് പ്രതിഷ്ഠാ കര്‍മം ഭക്തി പുരസ്സരം നടത്തിയത്. ഇടവക വികാരി ഫാ. ജോണ്‍ കെ. സാമുവേല്‍, മുന്‍ വികാരി ഫാ. സജി എബ്രഹാം യു.എ.ഇയിലെ വിവിധ ഇടവകകളിലെ വികാരിമാര്‍ അടങ്ങിയ വൈദികസംഘം തുടങ്ങിയവര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.
ഏവര്‍ക്കും ആശ്വാസവും ശക്തികേന്ദ്രവും ഊര്‍ജദായകവുമാണ് പരിശുദ്ധന്മാരുടെ തിരുശേഷിപ്പ് എന്ന് പ്രതിഷ്ഠാമധ്യേനടത്തിയ ഇടയ പ്രബോധനത്തില്‍ ബാവ പറഞ്ഞു. ഈ തിരുശേഷിപ്പ് യു.എ.ഇയിലെ എല്ലാ വിശ്വാസികള്‍ക്കും നന്മകളും ജീവിത വിജയവും കൈവരിക്കാന്‍ ഇടവരുത്തട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
മുന്‍ എം.എല്‍.എ ടി.വി. ചന്ദ്രമോഹന്‍, അല്‍ഐന്‍ ഇന്‍കാസ് പ്രസിഡന്‍റ് നാസര്‍ കാരക്കാമണ്ഡപം, ഷഫീര്‍ നമ്പിശേരി എന്നിവവര്‍ ബാവയെ സന്ദര്‍ശിച്ചു. യു.എ.ഇയില്‍ രണ്ട് പതിറ്റാണ്ടായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സി.പി. മാത്യുവിന് ഓര്‍ഡര്‍ ഓഫ് സെന്‍റ്ഡയനീഷ്യസ് അവാര്‍ഡ് കാതോലിക്കാ ബാവ നല്‍കി. ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് മെത്രാപ്പോലീത്ത പൊന്നാട അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് ശൈ്ളഹിക വാഴ്വ്, നേര്‍ച്ചവിളമ്പ്, സ്നേഹവിരുന്ന് എന്നിവയോടു കൂടി പരിപാടികള്‍ സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
