സ്ത്രീകളുടെ ഹാന്‍ഡ്ബാഗുകള്‍ വൈറസ് സങ്കേതം
text_fieldsദുബൈ: സ്ത്രീകളുടെ ഹാന്‍ഡ് ബാഗുകളില്‍ കണ്ടുവരുന്ന വൈറസുകളും ബാക്ടീരിയകളും പൊതുശൗചാലയങ്ങളില്‍ ഉള്ളവയേക്കാള്‍ മാരകവും ഹാനികരവുമാണെന്ന് പകര്‍ച്ചവ്യാധി വിദഗ്ധന്‍ ഡോ. മുഹമ്മദ് ഫഹ്മി. ഹാന്‍ഡ് ബാഗുകള്‍ കൂടെക്കൂടെ വൃത്തിയാക്കണമെന്നും അണുനശീകരണ വസ്തുക്കള്‍ ഉപയോഗിച്ച് രോഗാണു മുക്തമാക്കിയ ശേഷം ഹാന്‍ഡ് ബാഗുകള്‍ സൂര്യ പ്രകാശം കൊള്ളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൂര്യ പ്രകാശം രോഗാണുനാശിനിയാണ്. ഹാന്‍ഡ് ബാഗിലൂടെ മറ്റുള്ളവരിലേക്ക് രോഗം പകരാനുള്ള സാധ്യത ഈ പ്രക്രിയയിലൂടെ ഇല്ലാതാക്കാം. കൈകളില്‍ പുരട്ടുന്ന ക്രീമുകളുടെ കണ്ടെയ്നുകളാണ് ഹാന്‍ഡ് ബാഗുകളില്‍ രോഗാണു പരത്തുന്നതില്‍ മുന്‍പന്തിയില്‍. ലിപ്സ്റ്റിക്കുകളും കണ്‍മഷി കുപ്പികളുമാണ് തൊട്ടടുത്തുള്ള സ്ഥാനത്ത്.
ഹാന്‍ഡ് ബാഗുകള്‍ക്കകത്തെ സ്പോഞ്ചാണ് രോഗാണുക്കള്‍ക്ക് വളരാനും വ്യാപിക്കാനും സഹായകമാകുന്നതെന്ന് ബ്രിട്ടനില്‍ നടന്ന പഠനം തെളിയിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
