ലോകത്ത് കൂടുതല്‍ അന്താരാഷ്ട്ര സ്കൂളുകള്‍ യു.എ.ഇയില്‍
text_fieldsഅബൂദബി: 589 ഇംഗ്ളീഷ് മീഡിയം അന്താരാഷ്ട്ര സ്കൂളുകളുമായി യു.എ.ഇ ലോകാടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. കഴിഞ്ഞ വര്‍ഷം 511 സ്കൂളുകളുമായാണ് രാജ്യം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നത്. 78 പുതിയ അന്താരാഷ്ട്ര സ്കൂളുകളാണ് ഈ വര്‍ഷം ആരംഭിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 27, 28 തീയതികളില്‍ ദുബൈയില്‍ നടക്കുന്ന മിഡിലീസ്റ്റ് അന്താരാഷ്ട്ര സ്വകാര്യ സ്കൂള്‍ വിദ്യഭ്യാസ ഫോറത്തിന്‍െറ ഭാഗമായി ഇന്‍റര്‍നാഷനല്‍ സ്കൂള്‍സ് കണ്‍സള്‍ട്ടന്‍സി (ഐ.എസ്.സി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ടിന്‍െറ പൂര്‍ണ രൂപം ഫോറത്തില്‍ പുറത്തുവിടും.
സൗദി അറേബ്യക്ക് ആറാം സ്ഥാനവും ജപ്പാന് ഏഴാം സ്ഥാനവുമാണ് പട്ടികയിലുള്ളത്. ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇന്ത്യ, ചൈന, പാകിസ്താന്‍, സ്പെയിന്‍ രാജ്യങ്ങളും വരുന്നു. നഗരങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ 276 ഇംഗ്ളീഷ് മീഡിയം അന്താരാഷ്ട്ര സ്കൂളുകളുമായി ദുബൈയാണ് മുന്നില്‍. 154 സ്കൂളുകളുമായി അബൂദബി മൂന്നാം സ്ഥാനത്തുണ്ട്.
മിഡിലീസ്റ്റിലെ അന്താരാഷ്ട്ര സ്കൂളുകളുടെ വളര്‍ച്ച സംബന്ധിച്ച പുതിയ വിവരങ്ങളും അധ്യാപക തൊഴിലിന്‍െറ വിശകലനങ്ങളും ഫോറത്തില്‍ അവതരിപ്പിക്കുമെന്ന് ഐ.എസ്.സി അന്താരാഷ്ട്ര സ്കൂള്‍ ഡയറക്ടര്‍ റിച്ചാര്‍ഡ് പറഞ്ഞു. ലോകത്താകമാനം 8,489 കെ-12 ഇംഗ്ളീഷ് മീഡിയം അന്തരാഷ്ട്ര സ്കൂളുകളുണ്ടെന്ന് ഐ.എസ്.സി പറനം പറയുന്നു. ഇതില്‍ 1,504 എണ്ണം മിഡിലീസ്റ്റിലാണ്.
ലോകത്താകമാനം 43 ലക്ഷം വിദ്യാര്‍ഥികള്‍ അന്താരാഷ്ട്ര സ്കൂളുകളില്‍ പഠിക്കുന്നുവെന്നും 2026ഓടെ ഇവരുടെ എണ്ണം 87 ലക്ഷമാകുമെന്നും പഠനം വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
