താമസ കേന്ദ്രങ്ങളിലും ഓഫിസുകളിലും സ്വര്‍ണാഭരണ വില്‍പന പ്രോത്സാഹിപ്പിക്കരുതെന്ന് നഗരസഭ
text_fieldsദുബൈ: താമസ കേന്ദ്രങ്ങളിലും ഓഫിസുകളിലും സ്വര്‍ണാഭരണങ്ങളുടെ വില്‍പനക്കത്തെുന്നവരെ പ്രോത്സാഹിപ്പിക്കരുതെന്ന് ദുബൈ നഗരസഭ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരക്കാര്‍ വില്‍ക്കുന്ന ആഭരണങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ സംവിധാനമില്ലാത്തിനാലാണിതെന്ന് ദുബൈ സെന്‍ട്രല്‍ ലബോറട്ടറി ഗോള്‍ഡ് ആന്‍ഡ് പ്രഷ്യസ് സ്റ്റോണ്‍സ് കമ്മിറ്റി മേധാവി അമീന്‍ അഹ്മദ് അറിയിച്ചു.
ദുബൈയില്‍ വില്‍പനക്കത്തെുന്ന ആഭരണങ്ങളുടെ ഗുണമേന്മ പരിശോധിച്ച് സാക്ഷ്യപ്പെടുത്താനുള്ള ഉത്തരവാദിത്തം ദുബൈ നഗരസഭയുടെ സെന്‍ട്രല്‍ ലബോറട്ടറിക്കാണ്. സാമ്പത്തിക വികസന വകുപ്പുമായി ചേര്‍ന്ന് കടകളില്‍ പരിശോധന നടത്തി ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിവരുന്നുണ്ട്. ഈ വര്‍ഷം ആഗസ്റ്റ് വരെ 706 കടകളില്‍ 1001 പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. സ്വര്‍ണത്തിന്‍െറ കാരറ്റിലുള്ള വ്യത്യാസമാണ് സാധാരണയായി കണ്ടുപിടിക്കപ്പെടുന്ന നിയമലംഘനം. ആദ്യപരിശോധനയില്‍ കാരറ്റ് വ്യത്യാസം കണ്ടത്തെിയാല്‍ കടയുടമക്ക് നോട്ടീസ് നല്‍കും.
നിയമലംഘനം ആവര്‍ത്തിക്കപ്പെട്ടതായി രണ്ടാമത്തെ പരിശോധനയിലും വ്യക്തമാവുകയാണെങ്കില്‍ സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പിനോട് ആവശ്യപ്പെടും. ഗുരുതരമായ നിയമലംഘനങ്ങളൊന്നും ദുബൈയിലെ വ്യാപാരികളില്‍ നിന്ന് ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ളെന്ന് അമീന്‍ അഹ്മദ് പറഞ്ഞു. ഗുണമേന്മയുള്ള സ്വര്‍ണ ഉരുപ്പടികള്‍ ലഭിക്കുന്ന ലോകത്തെ മികച്ച വാണിജ്യ കേന്ദ്രങ്ങളിലൊന്നായി ദുബൈ ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്. സ്വര്‍ണത്തിന്‍െറ ഗുണമേന്മ ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളാണ് ഇതിന് കാരണം.
ദുബൈയില്‍ നടക്കുന്ന അന്താരാഷ്ട്ര ജ്വല്ലറി എക്സിബിഷനില്‍ ദുബൈ നഗരസഭ സെന്‍ട്രല്‍ ലബോറട്ടറിയുടെ സേവനം സൗജന്യമായി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി വരുന്നുണ്ട്.
പ്രദര്‍ശന നഗരിയില്‍ നിന്ന് വാങ്ങുന്ന ഉല്‍പന്നങ്ങളുടെ ഗുണമേന്മ ലബോറട്ടറി പരിശോധിച്ച് ഉറപ്പുവരുത്തുന്നു. ഇതിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സ്വര്‍ണത്തിന് പുറമെ വജ്രം, രത്നം എന്നിവ കൊണ്ടുള്ള ആഭരണങ്ങളും ലബോറട്ടറിയില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധനക്ക് വിധേയമാക്കി വരുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.