മാസങ്ങളായി ശമ്പളമില്ല; മലയാളികളടക്കം തൊഴിലാളികള്‍ ദുരിതത്തില്‍
text_fieldsഅജ്മാന്‍: ഒന്നര വര്‍ഷം മുമ്പ് ജോലിക്ക് കയറിയ സ്ഥാപനത്തില്‍ മാസങ്ങളായി ശമ്പളം ലഭിക്കുന്നില്ളെന്ന പരാതിയുമായി മലയാളികളടക്കമുള്ള തൊഴിലാളികള്‍. അജ്മാന്‍ ടൗണില്‍ മലപ്പുറം സ്വദേശി നടത്തുന്ന ഹോട്ടലിലെ തൊഴിലാളികളാണ് പരാതിയുമായി തൊഴില്‍ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് മൂന്ന് മലയാളികളും രണ്ട് തമിഴ്നാട് സ്വദേശികളും ഹോട്ടലില്‍ ജോലിക്കത്തെുന്നത്. എന്നാല്‍ തുടക്കം മുതല്‍ തന്നെ കൃത്യമായി ശമ്പളം ലഭിക്കാറില്ളെന്ന് തൊഴിലാളികള്‍ പറയുന്നു. വല്ലപ്പോഴുമായി ഇരുനൂറും അഞ്ഞൂറുമായായിരുന്നു ശമ്പളം ലഭിച്ചിരുന്നത്.
തൊഴിലുടമ കേസില്‍ പെട്ട് ജയിലിലാണെന്നും പുറത്തിറങ്ങിയാല്‍ ശമ്പളം കൃത്യമായി ലഭിക്കുമെന്നും പറഞ്ഞതിന്‍െറ അടിസ്ഥാനത്തില്‍ തൊഴില്‍ തുടരുകയായിരുന്നെന്നും ഇവര്‍ പറയുന്നു.
ആറുമാസത്തിനു ശേഷം തൊഴിലുടമ വന്നിട്ടും ശമ്പളം ലഭിക്കാതായതോടെയാണ് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കിയത്. ഇവര്‍ ഇപ്പോള്‍ ജോലിക്ക് പോകുന്നില്ല. ഒന്നര വര്‍ഷത്തോളമായി ഇവരുടെ വിസ അടിച്ചിട്ടില്ല. ഒരു മാസം മുമ്പ് മെഡിക്കല്‍ എടുത്തെങ്കിലും വലിയ തുക പിഴയുള്ളതിനാല്‍ ഇനിയും വിസയടിക്കാനായിട്ടില്ല. കൊല്ലം സ്വദേശി സുലൈമാന്‍, പൊന്നാനി സ്വദേശി തഷ്രീഫ്, ചാവക്കാട് സ്വദേശി നവാസ്, കന്യാകുമാരി സ്വദേശി ഹാജ, മധുര സ്വദേശി അന്‍വര്‍ എന്നിങ്ങനെ അഞ്ചു പേരാണ് പരാതി നല്‍കിയിരിക്കുന്നത്.
ഇതില്‍ സുലൈമാന്‍െറ രണ്ട് മക്കളുടെ വിവാഹം ഒക്ടോബര്‍ 10നും 23നും തീരുമാനിച്ചിരിക്കുകയാണ്. ഇദ്ദേഹം ഹൃദ്രോഗിയുമാണ്. തൊഴിലാളികളുടെ താമസ സ്ഥലത്തെ വൈദ്യുതി ഒരാഴ്ചയായി വിച്ഛേദിച്ചിരിക്കുകയാണ്. കടുത്ത ചൂടിനെ തുടര്‍ന്ന് ഒരാളുടെ ശരീരമാസകലം കുരുക്കള്‍ നിറഞ്ഞിട്ടുണ്ട്. തൊഴിലാളികളില്‍ ഒരാള്‍ വിസക്ക് 50,000 രൂപ നല്‍കിയിട്ടുണ്ടെന്നും കൃത്യമായി പണം അയക്കാത്തതിനാല്‍ നാട്ടില്‍ വലിയ ബാധ്യതകള്‍ ഉണ്ടെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ വിസയടിക്കാനുള്ള നടപടിക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും തൊഴിലാളികള്‍ ജോലിക്ക് കൃത്യമായി ഹാജരാകാത്തതിനാല്‍ പ്രതിസന്ധിയിലായതാണെന്നും തൊഴിലുടമ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
