Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആര്‍.ടി.എയുടെ...

ആര്‍.ടി.എയുടെ ഡ്രൈവറില്ലാ വാഹനം ഹിറ്റായി (വിഡിയോ)

text_fields
bookmark_border
ആര്‍.ടി.എയുടെ ഡ്രൈവറില്ലാ വാഹനം ഹിറ്റായി (വിഡിയോ)
cancel
camera_alt??????? ?????? ?????????? ??????????? ?????

ദുബൈ: ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററിലും മുഹമ്മദ് ബിന്‍ റാശിദ് ബുലവാഡിലും ആര്‍.ടി.എ രംഗത്തിറക്കിയ ഡ്രൈവറില്ലാ വാഹനത്തിന് മികച്ച പ്രതികരണം. വേള്‍ഡ് ട്രേഡ് സെന്‍ററിലെ വാഹനത്തില്‍ യാത്ര ചെയ്ത 1500 പേരില്‍ 92 ശതമാനം പേരും സേവനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.
 95 ശതമാനവും യാത്ര സുരക്ഷിതമാണെന്ന അഭിപ്രായക്കാരാണ്. 25നും 35നും ഇടയില്‍ പ്രായമുള്ള ആളുകള്‍ക്കിടയിലാണ് ആര്‍.ടി.എ സര്‍വേ നടത്തിയത്. പൊതുഗതാഗത യാത്രക്ക് ഡ്രൈവറില്ലാ വാഹനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു. 
മാസങ്ങള്‍ക്ക് മുമ്പാണ് വേള്‍ഡ് ട്രേഡ് സെന്‍ററില്‍ ഡ്രൈവറില്ലാ വാഹനം സര്‍വീസ് തുടങ്ങിയത്. സെപ്റ്റംബര്‍ ഒന്നിന് ഡൗണ്‍ടൗണിലും ഓടിത്തുടങ്ങി. 
ഇതുവരെ വാഹനം ഉപയോഗിച്ചവരില്‍ 87 ശതമാനം യു.എ.ഇയിലെ താമസക്കാരും 13 ശതമാനം വിനോദസഞ്ചാരികളുമാണ്. 
ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനം പൂര്‍ണമായും പരിസ്ഥിതിസൗഹൃദമാണ്. 2030ഓടെ ദുബൈയിലെ വാഹനങ്ങളുടെ 25 ശതമാനം ഡ്രൈവര്‍രഹിതമാക്കാനാണ് ആര്‍.ടി.എ ലക്ഷ്യമിടുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae rta
Next Story