Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓണസദ്യയുണ്ടത് 14000ലേറെ പേര്‍: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓണാഘോഷം ചരിത്രമായി
text_fieldsbookmark_border
ഷാര്‍ജ: സംഘാടകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ച് 14000ലേറെ ആളുകള്‍ ഓണസദ്യയുണ്ട ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറ ഓണാഘോഷ പരിപാടി ചരിത്ര സംഭവമായി. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഷാര്‍ജ എക്സ്പോ സെന്‍ററിലാണ് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ.വൈ.എ.റഹീമിന്‍െറ അധ്യക്ഷതയില്‍ കേരള ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്‍ രക്ഷാധികാരി അഹമ്മദ് മുഹമ്മദ് ഹമദ് അല്‍ മിദ്ഫ, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ സന്ദീപ് ചൗധരി, മുന്‍ എം.എല്‍.എയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനുമായിരുന്ന ടി.വി.ചന്ദ്രമോഹന്‍ എന്നിവര്‍ സംസാരിച്ചു. കെ.ആര്‍.രാധാകൃഷ്ണന്‍ നായര്‍, പ്രമോദ് മഹാജന്‍, ജിയോ ജോര്‍ജ് നരേപ്പറമ്പന്‍, മാത്തുക്കുട്ടി, രാഗേഷ് ഗൗര്‍, വിജയ് ഭാട്യ എന്നിവര്‍ സംബന്ധിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീര്‍ മന്ത്രി എ.കെ.ശശീന്ദ്രന്‍ അഡ്വ.വൈ.എ.റഹീമിന് നല്‍കി പ്രകാശനം ചെയ്തു. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ സ്വാഗതവും ട്രഷറര്‍ വി.നാരായണന്‍ നായര്‍ നന്ദിയും പറഞ്ഞു. ഉത്സവ പ്രതീതി ഉണര്‍ത്തി താലപ്പൊലി, പഞ്ചവാദ്യം, ശിങ്കാരിമേളം,തെയ്യം,ദഫ് മുട്ട്, പുലികളി, വിവിധ കേരളീയ കലാരൂപങ്ങള്‍,ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ സ്കൗട്സ് ആന്‍ഡ് ഗൈഡ്സിന്‍െറ ബാന്‍റ് മേളം എന്നിവയുടെ അകമ്പടിയോടെയാണ് അതിഥികളെ സ്റ്റേജിലേക്ക് ആനയിച്ചത്. വള്ളപ്പാട്ട്,തിരുവാതിര, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി വിവിധ കലാപരിപാടികളും മധു ബാലകൃഷ്ണനും സംഘവും അവതരിപ്പിച്ച ഗാനമേളയും സിനിമാനടന്‍ സന്തോഷ് കീഴാറ്റൂര്‍ അവതരിപ്പിച്ച ‘പെണ്‍ നടന്‍’ എന്ന സോളോ ഡ്രാമയും അരങ്ങേറി. പൂക്കള മത്സരത്തില്‍ മാസ് ഷാര്‍ജ ഒന്നാം സ്ഥാനം കരസ്ഥമാക്കി. യുവകലാസാഹിതി രണ്ടാം സ്ഥാനവും ടീം ബെന്‍ഹൂര്‍, ഐ.എസ്.സി അജ്മാന്‍ എന്നിവ മൂന്നാം സ്ഥാനവും നേടി.

Next Story