Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസികളുടെ...

പ്രവാസികളുടെ പിന്തുണയോടെ ജനപക്ഷ രാഷ്ട്രീയവുമായി മുന്നോട്ട് –പി.സി. ജോര്‍ജ്

text_fields
bookmark_border
പ്രവാസികളുടെ പിന്തുണയോടെ ജനപക്ഷ രാഷ്ട്രീയവുമായി മുന്നോട്ട് –പി.സി. ജോര്‍ജ്
cancel
camera_alt??.??. ???????? ??.????.? ????????? ??????????????????????? ??????????????

ദുബൈ: ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ പിന്തുണയോടെ ജനപക്ഷ രാഷ്ട്രീയവുമായി മുന്നോട്ടുപോകാനാണ് തന്‍െറ തീരുമാനമെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ പറഞ്ഞു. യു.എ.ഇ സന്ദര്‍ശനത്തിനത്തെിയ അദ്ദേഹം ദുബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. നാല് മുന്നണികളോട് എതിരിട്ട് തിളക്കമാര്‍ന്ന വിജയമാണ് പൂഞ്ഞാറിലെ ജനത തനിക്ക് സമ്മാനിച്ചത്. ഒരു മുന്നണിയിലും ചേരാതെ ജനപക്ഷ രാഷ്ട്രീയം സൃഷ്ടിക്കാനാണ് ശ്രമം. ഇതിനായി ജനപക്ഷം എന്ന പേരില്‍ ട്രസ്റ്റ് രൂപവത്കരിച്ച് 140 നിയോജക മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കും. പ്രവാസികളുടെ പ്രശ്നങ്ങളും ഏറ്റെടുക്കും.
കഴിഞ്ഞമാസം ആസ്ത്രേലിയ സന്ദര്‍ശിച്ചപ്പോള്‍ നടത്തിയ യോഗത്തിന് 1500ഓളം മലയാളികളാണത്തെിയത്. അടുത്തമാസം ബ്രിട്ടനിലും സന്ദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ദുബൈ അല്‍ഖൂസിലെ ലേബര്‍ ക്യാമ്പിലത്തെിയപ്പോള്‍ തൊഴിലാളികളുടെ നിരവധി ആവലാതികളും പരിഭവങ്ങളും കേള്‍ക്കാന്‍ സാധിച്ചു. ഇതുവരെ ഒരു രാഷ്ട്രീയ നേതാവും കടന്നുചെല്ലാത്ത ലേബര്‍ ക്യാമ്പുകളുണ്ട്.

മൂന്ന്വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകണമെങ്കില്‍ അഞ്ചുമാസത്തെ ശമ്പളം ചെലവഴിക്കേണ്ട ഗതികേടിലാണ് പലരും. വര്‍ഷം ഒരുതവണയെങ്കിലും നാട്ടില്‍ പോകാനുള്ള സാഹചര്യം കേരള സര്‍ക്കാര്‍ ഇവര്‍ക്ക് ഉണ്ടാക്കി കൊടുക്കണം. ഇതിനായി വിമാന കമ്പനി ഉണ്ടാക്കണം. മുന്‍ സര്‍ക്കാര്‍ ഇതിനായി പരിശ്രമിച്ചെങ്കിലും നിയമക്കുരുക്കുകള്‍ കാരണം നടന്നില്ല. ഇച്ഛാശക്തിയുള്ള ഭരണകൂടം ശ്രമിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല. മഴയും മഞ്ഞും പുഴകളും നിറഞ്ഞ സുന്ദരമായ നാട്ടില്‍ നിന്ന് ഉപജീവനം തേടി മാത്രമാണ് മലയാളികള്‍ മണലാരണ്യത്തിലത്തെുന്നത്. ഇവിടുത്തെ ഭരണാധികാരികള്‍ മണലാരണ്യത്തെ അദ്ഭുത നഗരമായി വളര്‍ത്തിയെടുക്കുമ്പോള്‍ കേരളത്തില്‍ അഴിമതിയും ദീര്‍ഘവീക്ഷണമില്ലായ്മയും മൂലം വികസനം വഴിമുട്ടുകയാണ്.

കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് ദുബൈ ഭരണാധികാരിക്ക് കീഴില്‍ ഒരുവര്‍ഷത്തെ പരിശീലനം നല്‍കിയാല്‍ എല്ലാ പ്രശ്നങ്ങളും തീരും. ഉലകം ചുറ്റും വാലിഭനായ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ആറുമാസത്തെ പരിശീലനം നല്‍കണം. പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന പണം ഫലപ്രദമായി ഉപയോഗിക്കാന്‍ പദ്ധതികള്‍ ആവിഷ്കരിക്കേണ്ടതുണ്ട്. ബാങ്ക് അക്കൗണ്ടുകളിലുള്ള പണം ഷെയര്‍ ആക്കി മാറ്റി ലാഭവിഹിതം കൊടുക്കുന്നത് പോലുള്ള പദ്ധതികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.മുന്‍ മന്ത്രി കെ.എം. മാണി രണ്ട് തവണ കോഴപ്പണം വാങ്ങിയതിന് തെളിവുണ്ട്. തകര്‍ച്ചയിലായ കേരള കോണ്‍ഗ്രസ് പിരിച്ചുവിടണം. 87 വയസ്സുള്ള മാണിക്ക് ഇനി രാഷ്ട്രീയ ഭാവിയില്ല. ഏറെ വൈകാതെ അദ്ദേഹം ജയിലിലടക്കപ്പെടുമെന്നും പ്രായം പരിഗണിച്ച് കരിങ്കോഴക്കല്‍ വീട് തന്നെ കല്‍ത്തുറുങ്കാക്കി മാറ്റി ആനുകൂല്യം നല്‍കണമെന്നും പി.സി. ജോര്‍ജ് പരിഹസിച്ചു. ജനപക്ഷം യു.എ.ഇ വെള്ളിയാഴ്ച വൈകിട്ട് ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജനപക്ഷം യു.എ.ഇ സാരഥികളായ സല്‍ജിന്‍ കളപ്പുര, മസൂദ് മജീദ്, ബെറ്റ്സണ്‍ ബേബി, പി.പി. ഷഹീര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

‘സൗമ്യ വധക്കേസ് വാദിക്കാന്‍ ആണത്തമുള്ള അഭിഭാഷകനെ ഹാജരാക്കാത്തത് സര്‍ക്കാര്‍ വീഴ്ച’
ദുബൈ: മനുഷ്യമനസാക്ഷിയെ പിടിച്ചുകുലുക്കിയ സൗമ്യ വധക്കേസ് സുപ്രീം കോടതിയുടെ പരിഗണനക്കത്തെിയപ്പോള്‍ വാദത്തിനായി ആണത്തമുള്ള അഭിഭാഷകനെ ഹാജരാക്കാത്ത പിണറായി സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥയാണ് കാണിച്ചതെന്ന് പി.സി. ജോര്‍ജ് എം.എല്‍.എ.
പ്രതി ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ആളൂരിനെ വേതാളമെന്നാണ് താന്‍ വിളിക്കുക. ഈ അഭിഭാഷകന് പിന്നിലുള്ള ശക്തികളെക്കുറിച്ച് അന്വേഷിക്കണം. ഗോവിന്ദച്ചാമിമാരെ സംരക്ഷിക്കുന്ന സുപ്രീം കോടതി നിയമവ്യവസ്ഥയോട് നീതിയാണോ ചെയ്യുന്നതെന്ന് ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മലയാളക്കരയിലുള്ള അമ്മ പെങ്ങന്മാര്‍ക്ക് മാനാഭിമാനത്തോടെ ജീവിക്കാന്‍ കഴിയില്ളെന്ന രീതിയിലാണോ സുപ്രീംകോടതി വിധി വരുന്നതെന്ന സന്ദേഹവുമുണ്ട്.
ജഡ്ജിയെ വിമര്‍ശിക്കാന്‍ കഴിയില്ളെങ്കിലും വിധിക്കെതിരെ സംസാരിക്കാന്‍ ഭരണഘടനാപരമായി അവകാശമുണ്ട്. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഗോവിന്ദച്ചാമിക്ക് തൂക്കുകയര്‍ വിധിച്ചത്. പ്രതി ക്രിമിനല്‍ മനോഭാവമുള്ളയാളാണ്. ഗോവിന്ദച്ചാമിയുടെ ജ്യേഷ്ഠന്‍ ഇപ്പോഴും കൊലക്കുറ്റത്തിന് ജയിലില്‍ കിടക്കുന്നു. ഗോവിന്ദച്ചാമിയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ കുറ്റകൃത്യമാണിത്. വിധിക്കെതിരെ അപ്പീല്‍ കൊടുക്കുമെന്ന് പിണറായി പറയുന്നത് നിയമം അറിയാത്തതുകൊണ്ടാണ്. അപ്പീലല്ല, റിവ്യൂ ആണ് കൊടുക്കേണ്ടത്.
വിധി പറഞ്ഞ ജഡ്ജി തന്നെയാണ് റിവ്യൂ പരിശോധിക്കേണ്ടത്. ഈ വിധിക്ക് മാറ്റം വരുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ളെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pc george
Next Story