പോപ്പിന്‍െറ സന്ദര്‍ശനം: ചരിത്രനിമിഷത്തിന് യു.എ.ഇ കാത്തിരിക്കുന്നു
text_fieldsഅബൂദബി: കത്തോലിക്കാ സഭയുടെ പരമോന്നത നേതാവ് പോപ്പിന്‍െറ സന്ദര്‍ശനമുണ്ടാകുന്ന ചരിത്രനിമിഷത്തിനായി യു.എ.ഇ കാത്തിരിക്കുന്നു. സന്ദര്‍ശനം യാഥാര്‍ഥ്യമായാല്‍ യു.എ.ഇയും പോപ് ഫ്രാന്‍സിസും ചരിത്രത്തില്‍ അപൂര്‍വ സ്ഥാനം കൈവരിക്കും. അറേബ്യന്‍ ഉപദ്വീപിലേക്കുള്ള ആദ്യ പോപ് സന്ദര്‍ശനമായിരിക്കും അത്. ഗള്‍ഫിലെ ജനങ്ങള്‍ക്ക് മൊത്തവും കാത്തോലിക്കാ വിശ്വാസികള്‍ക്കും സവിശേഷമായും ലഭിക്കുന്ന അസുലഭ അവസരമാകും പോപ്പിന്‍െറ സന്ദര്‍ശനം.
പോപ്പിന് രാജ്യത്ത് സ്വീകരണം നല്‍കുന്നതില്‍ ഏറെ താല്‍പര്യമാണ് അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനുള്ളത്. 2016 ജൂണില്‍ യു.എ.ഇ സഹിഷ്ണുതാ മന്ത്രി ശൈഖ ലുബ്ന ആല്‍ ഖാസിമി രാജ്യം സന്ദര്‍ശിക്കാന്‍ ഒൗദ്യോഗികമായി പോപിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം പോപ്പ് സ്വീകരിച്ചിട്ടുണ്ട്. സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ യു.എ.ഇയും വത്തിക്കാനും പൂര്‍ത്തിയാക്കിയ ശേഷം ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്ത് സന്ദര്‍ശന തീയതി തീരുമാനിക്കും.
2008ല്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ പോപ്പ് ബെനഡിക്ട് പതിനാറാമാനെ ബഹ്റൈന്‍ സന്ദര്‍ശനത്തിന് ക്ഷണിച്ചിരുന്നു. 2014ല്‍ ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ വത്തിക്കാനിലത്തെി പോപ് ഫ്രാന്‍സിസിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇന്ത്യ, ഫിലിപ്പീന്‍സ് രാജ്യങ്ങളില്‍നിന്നായി നിരവധി കത്തോലിക്കാ വിശ്വാസികളാണ് യു.എ.ഇയില്‍ താമസിക്കുന്നത്. യു.എ.ഇ സര്‍ക്കാറിന്‍െറ കണക്കനുസരിച്ച് വിവിധ വിഭാഗങ്ങളിലുള്ള 900,000 ക്രിസ്ത്യാനികളാണ് രാജ്യത്തുള്ളത്. രാജ്യത്തെ മൊത്തം താമസക്കാരുടെ ഒമ്പത് ശതമാനം വരുമിത്. ഇതില്‍ 70 ശതമാനത്തിലധികം കത്തോലിക്കരാണ്.