Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഓണത്തിന്...

ഓണത്തിന് രുചിക്കൂട്ടൊരുക്കാന്‍ വിമാനം  കയറിയത് ടണ്‍ കണക്കിന് കേരള വിഭവങ്ങള്‍

text_fields
bookmark_border
ഓണത്തിന് രുചിക്കൂട്ടൊരുക്കാന്‍ വിമാനം  കയറിയത് ടണ്‍ കണക്കിന് കേരള വിഭവങ്ങള്‍
cancel

ദുബൈ: പെരുന്നാളോണത്തിന് രുചിക്കൂട്ടൊരുക്കാന്‍ ഇത്തവണയും  കടല്‍ കടക്കുന്നത്  ടണ്‍ കണക്കിന് കേരള വിഭവങ്ങള്‍. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയുള്ള  കയറ്റുമതിക്ക് പുറമേ കൊച്ചിയില്‍ നിന്ന് ശീതീകരിച്ച കണ്ടെയ്നറുകളില്‍ നൂറുകണക്കിനു ടണ്‍ പച്ചക്കറികളും മറ്റു ഓണ വിഭവങ്ങളും  വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. കൊച്ചിയില്‍ നിന്ന് മാത്രം 11 കോടിയോളം രൂപയുടെ വിഭവങ്ങളാണ് വിമാനം കയറിയത്. അധികം കയറ്റിയത്  600 ടണ്‍ പച്ചക്കറികള്‍. 
എമിറേറ്റ്സ് എയര്‍ലൈന്‍സ് പച്ചക്കറി ഗള്‍ഫില്‍ എത്തിക്കുന്നതിനായി തിരുവനന്തപുരത്ത് നിന്നും രണ്ട് കാര്‍ഗോ വിമാന സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തൂശനില മുതല്‍ ഓണത്തപ്പന്‍ വരെ ഗള്‍ഫ് രാജ്യങ്ങളില്‍ എത്തിത്തുടങ്ങി. അത്തം തൊട്ടേ പൂക്കള്‍ എത്തിയിരുന്നു. കൂടാതെ പായസക്കൂട്ട്, ഉപ്പേരി, ശര്‍ക്കരവരട്ടി, ഓണക്കോടി തുടങ്ങി ഓണാഘോഷത്തിനുവേണ്ട മുഴുവന്‍ വിഭവങ്ങളുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്നത്.  സാധാരണ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്നുള്ള പച്ചക്കറി കയറ്റുമതി ശരാശരി 170 ടണ്‍ ആണ്. ഓണ സീസണില്‍ ഇത് 220 മുതല്‍ 230 കിലോഗ്രാം വരെയായി ഉയരും. കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍  കൊച്ചിയില്‍ നിന്നും വിവിധ വിമാനങ്ങളില്‍ നിന്നും അധികമായി പച്ചക്കറികള്‍ അയച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിദിനം  ശരാശരി 50 ടണ്‍ വീതം. 12 വരെ ഇത്തരത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ കയറിപ്പോകുമെന്ന് കാര്‍ഗോ ഏജന്‍സി അധികൃതര്‍ ചൂണ്ടിക്കാട്ടി.
ഇടിച്ചക്ക, വെള്ളരി, മുരിങ്ങക്കായ, പാവക്ക, മത്തന്‍, കാബേജ്, കൂര്‍ക്ക, പച്ചക്കായ, പയര്‍, ചേന, പാവക്ക,വഴുതനങ്ങ,ചക്ക,വാഴപ്പഴം, വാഴയില,വാഴക്കൂമ്പ്, മത്തന്‍, കുമ്പളം,  കാരറ്റ് തുടങ്ങിയവയാണ് പ്രധാനമായും വിദേശത്തേക്ക് വരുന്നത് . ചിപ്സുകളും   പപ്പടവും കഴിഞ്ഞ ഒരാഴ്ചയിലേറെയായി  കയറിപ്പോകുന്നു. നേന്ത്രക്കായ കൂടുതലായി കയറ്റിവിടുന്നുണ്ട്.  തിരുവനന്തപുരം വഴി പൊതിച്ചതേങ്ങയും ഓണം  സ്പെഷലായുണ്ട്. ഉപ്പേരിക്കും ശര്‍ക്കര വരട്ടിക്കും പുറമേ ഇഞ്ചിക്കറിയും പായസക്കൂട്ടും ഓണക്കോടിയും ഇത്തവണ ഗള്‍ഫ് മലയാളികളുടെ ഓണ സദ്യക്ക്  സ്വാദ് കൂട്ടാന്‍ ദുബൈ, ഷാര്‍ജ, അബൂദബി, ജിദ്ദ, ദമാം, ദോഹ,  കുവൈത്ത്, മസ്കറ്റ് എന്നിവിടങ്ങളിലേക്കത്തെി . വിവിധയിനം പൂക്കളാണ് കയറ്റിയയക്കപ്പെടുന്ന മറ്റൊരിനം. പ്രധാനമായും തമിഴ്നാട്ടില്‍ നിന്നാണിവ. പ്രതിദിനം ഏതാണ്ട് രണ്ടു മുതല്‍ മൂന്നു ടണ്‍ വരെ പൂക്കള്‍ ഇവിടെ നിന്ന് അയക്കുന്നുണ്ട്. ഇതിനു പുറമെ വാഴയിലയും നാളികേരവും കപ്പയും.
തമിഴ്നാട്ടിലെ പച്ചക്കറിക്കു പകരം കേരളത്തില്‍ വിളയുന്നതു തന്നെയാണു കയറ്റുമതി ചെയ്യപ്പെടുന്നത്. ജൈവ കൃഷിക്ക് പ്രോത്സാഹനം നല്‍കിയതോടെ ഉണ്ടായ മാറ്റമാണിത്. ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നാണു പ്രധാനമായും കയറ്റുമതിക്കാര്‍ പച്ചക്കറി ശേഖരിക്കുന്നത്. പഴവും കേരളത്തില്‍ കൃഷി ചെയ്തതു തന്നെ. കോവയ്ക്ക, പയര്‍, പാവക്ക പോലുള്ളവ ഇപ്പോഴും തമിഴ് നാട്ടില്‍ നിന്നുതന്നെയാണ് കൂടുതലും. കമ്പം, തേനി ഭാഗങ്ങളില്‍ നിന്നുള്ളതാണിത്. ഗള്‍ഫില്‍ കപ്പ ശ്രീലങ്കയില്‍ നിന്നും ബ്രസീലില്‍ നിന്നും വരുന്നതിനാല്‍ മല്‍സരവുമുണ്ട്.     
ശനിയാഴ്ച കൂടുതല്‍ പച്ചക്കറികള്‍ അയക്കാന്‍ എമിറേറ്റ്സ് ഒരു പ്രത്യേക കാര്‍ഗോ സര്‍വീസ് തന്നെ നടത്തിയിരുന്നു. കാര്‍ഗോ ഏജന്‍സികളുടെ അഭ്യര്‍ഥന പ്രകാരം നടത്തിയ സ്പെഷ്യല്‍ സര്‍വീസില്‍ 100 ടണ്‍ പച്ചക്കറികള്‍ കയറ്റുമതി ചെയ്തു. കൊച്ചിയില്‍ നിന്ന് കപ്പല്‍മാര്‍ഗമുള്ള കയറ്റുമതി യൂറോപ്പ്, യുഎസ്, കനഡ, ആസ്ത്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്.
അതേസമയം , കരിപ്പൂര്‍ വിമാനത്താവളം ഭാഗികമായി അടച്ചിട്ടത് ഇത്തവണയും   ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഓണം ആഘോഷിക്കാനുള്ള പഴം,പച്ചക്കറി വര്‍ഗങ്ങളുടെ കയറ്റുമതിയെ  പ്രതികൂലമായി ബാധിച്ചു. വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്താത്തത് തന്നെയാണ് പ്രധാന തടസ്സം. ഓണം, വിഷു സീസണില്‍ കരിപ്പൂര്‍ വഴി റെക്കോഡ് പച്ചക്കറി കയറ്റുമതിയാണ് രണ്ടുവര്‍ഷം മുമ്പുവരെ നടന്നിരുന്നത്. മലബാറിലെ ചില ജില്ലകള്‍ക്ക് പുറമെ കോയമ്പത്തൂര്‍, ഊട്ടി, കര്‍ണാടകയിലെ കൂര്‍ഗ് എന്നിവിടങ്ങളില്‍ നിന്നുള്ള പഴങ്ങളും പച്ചക്കറികളുമാണ് കരിപ്പൂര്‍ വഴി ദിനേന എത്തിയിരുന്നത്. 32 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരത്തു നിന്ന് 40 ടണ്ണും  40 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന നെടുമ്പാശേരിയില്‍ നിന്ന് 25 ടണ്ണും ദിനംപ്രതി കയറ്റുന്നു. എന്നാല്‍ 15 ഓളം വിമാനങ്ങള്‍ മാത്രമുള്ള  കരിപ്പൂരില്‍ നിന്ന്  35 ടണ്‍ പഴം പച്ചക്കറികളാണ് ദിനേന ഗള്‍ഫില്‍ എത്തിയിരുന്നതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae onam
Next Story