ജലപാന സാക്ഷരത ജീവിത ദൗത്യമാക്കി ഹുസൈന്‍െറ ബോധവത്കരണ യാത്രകള്‍
text_fieldsദുബൈ: ജലപാനം ജീവന്‍ നിലനിര്‍ത്താന്‍ മാത്രമല്ല അനേകം രോഗങ്ങള്‍ക്കും പരിഹാര മാര്‍ഗമാണെന്ന അവബോധം മലയാളികളില്‍ സൃഷ്ടിക്കാനുള്ള യത്നം ജീവിത ദൗത്യമായി ഏറ്റെടുത്തിരിക്കുകയാണ് ഹുസൈന്‍ ചെറുതുരുത്തിയെന്ന പ്രവാസി മലയാളി. രോഗചികിത്സക്ക് പകരം ശുദ്ധ ജലപാനത്തിലൂടെ രോഗ പ്രതിരോധം എന്ന ആശയ പ്രചാരണത്തിനായി വിശ്രമമില്ലാതെ ഓടി നടക്കുന്ന ഹുസൈന്‍ ഇന്ത്യക്കകത്തും പുറത്തുമായി ആയിരത്തിലധികം വേദികള്‍ ഇതിനകം പങ്കിട്ടു കഴിഞ്ഞു. ശുദ്ധജലം മതിയായ അളവില്‍ പാനം ചെയ്ത് ആരോഗ്യം സംരക്ഷിക്കുക, വീടും പരിസരവും ശുചീകരിക്കുക, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെ രോഗ വിമുക്തി നേടുക തുടങ്ങിയ ലളിത പാഠങ്ങളാണ് ജലസാക്ഷരതാ യത്നത്തിന്‍െറ കാതല്‍. ഈ സന്ദേശം പ്രചരിപ്പിക്കുന്നതിന് തൃശൂര്‍ ആസ്ഥാനമാക്കി വെല്‍നസ് ഫൗണ്ടേഷന്‍ എന്ന സംഘടനക്കും രൂപം നല്‍കിയിട്ടുണ്ട്.
ആരോഗ്യ ബോധവത്കരണത്തോടൊപ്പം ജല സംരക്ഷണത്തിന് ഊന്നല്‍ നല്‍കിയാണ് വെല്‍നസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. സാക്ഷര സമ്പന്നരായ മലയാളികള്‍ക്ക് ജലസാക്ഷരതയുടെ തിരിച്ചറിവ് പകരുകയെന്നതാണ് അഞ്ചുവര്‍ഷം നീളുന്ന ജല സാക്ഷരതാ മിഷന്‍ കൊണ്ട് ലക്ഷ്യമിടുന്നത്. ജലസംഭരണം, ജലസംരക്ഷണം, ജലമലിനീകരണം, ജലജന്യരോഗങ്ങള്‍, ജലശുദ്ധീകരണം, ശരിയായ ജലപാനം എന്നിവയിലുള്ള പ്രായോഗിക അവബോധം വളര്‍ത്തലാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിന്‍െറ ഒന്നാം ഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ, യു.എ.ഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍ എന്നീ ആറു രാജ്യങ്ങളിലെ 100 വേദികളിലായി അടുത്ത· മൂന്നു മാസങ്ങളില്‍ നടക്കും. കേരളത്തില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ജല സാക്ഷരതാ പ്രചാരണ വേദികളാവും.
കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഹുസൈന്‍ 1989 മുതല്‍ ദുബൈയില്‍ പ്രവാസിയായിരുന്നു. യു.എ.ഇയിലെ തിരക്കേറിയ തൊഴില്‍ ജീവിതത്തിനിടയിലും കെ.എം.സി.സി ഉള്‍പ്പെടെ വിവിധ സാമൂഹിക സംഘടനകളില്‍ സജീവമായിരുന്നു ഇദ്ദേഹം. ദുബൈയില്‍ കമ്പനിയില്‍ മാനേജറായിരിക്കേ 2008ലാണ് ഹുസൈന്‍ ബോധവത്കരണ രംഗത്തേക്ക് കടന്നുവരുന്നത്. ഓരോ സെഷനുകളും കൂടുതല്‍ സ്വീകാര്യത നേടിയതോടെ സജീവമാകാന്‍ തീരുമാനിച്ചു. ജലപാനത്തിന്‍െറ പ്രാധാന്യവും രീതികളും വിവരിക്കുന്ന ഇദ്ദേഹത്തിന്‍െറ പവര്‍ പോയിന്‍റ് സഹിതമുള്ള വിഷയാവതരണം ആര്‍ക്കും ഗ്രഹിക്കാവും വിധം ലളിതമാണ്. കേരള ജലവകുപ്പും പൊലീസ് വകുപ്പും ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെയും സാമൂഹിക സംഘടനകളുടെയും സഹകരണത്തിലാണ് പല പരിപാടികളും സംഘടിപ്പിച്ചത്. കേരളത്തിലും ജി.സി.സി രാഷ്ട്രങ്ങളിലും നിരവധി വേദികളാണ് ഈ ലക്ഷ്യത്തിനായി ഉപയോഗപ്പെടുത്തിയത്.
ശരിയായ ആവശ്യത്തിന്, ശരിയായ അളവില്‍, ശരിയായ സമയത്ത്, ശരിയായ രൂപത്തില്‍, ശരിയായ വെള്ളം എന്നതാണ് ജലപാന സാക്ഷരതയുടെ സന്ദേശം. ജലം ജീവാമൃതം എന്ന പേരില്‍ ആറുനാട്ടില്‍ നൂറുവേദികള്‍ എന്ന ലക്ഷ്യത്തില്‍ വിവിധ രാഷ്ട്രങ്ങളില്‍ ബോധവത്കരണത്തിനായി സന്ദര്‍ശനം നടത്തിവരികയാണ്. പ്രവാസി മലയാളികള്‍ക്കിടയില്‍ നടത്തിയ ക്ളാസുകളില്‍ വലിയ പങ്കാളിത്തമാണ് ലഭിച്ചുവരുന്നത്. ജലവകുപ്പിന്‍െറ സഹകരണത്തോടെ 2012ല്‍ ആരംഭിച്ച കുടിവെള്ള സാക്ഷരതാ മിഷന് കേരളം നല്ല പിന്തുണയാണ് നല്‍കിയത്.
വൈവിധ്യമാര്‍ന്ന ആരോഗ്യവിഷയങ്ങളില്‍ അവബോധം നല്‍കുകയാണ് പുതിയ ലക്ഷ്യം. ഈ വര്‍ഷം ‘സ്തനാര്‍ബുദം അറിയാം പ്രതിരോധിക്കാം’ എന്ന വിഷയത്തിലാണ് പരിപാടികള്‍ നടത്തുന്നത്. 100 വേദികളിലൂടെ 10000 കുടുംബങ്ങളിലേക്ക് സ്തനാര്‍ബുദ പ്രതിരോധ, നിര്‍മാര്‍ജന സന്ദേശം നല്‍കുകയാണ് ലക്ഷ്യം. വൃക്കരോഗ വ്യാപനം തടയാനുള്ള സന്ദേശമായിരിക്കും അടുത്ത വര്‍ഷത്തെ· പ്രമേയം.
കേരളത്തിലെ ശുദ്ധജല സ്രോതസ്സുകളില്‍ സിംഹഭാഗവും മലിനീകരിക്കപ്പെട്ടതായി ഹുസൈന്‍ പരിഭവപ്പെടുന്നു. സംസ്ഥാനത്ത് ഇന്ന് കാണുന്ന രോഗങ്ങളില്‍ 80 ശതമാനവും ജലജന്യങ്ങളാണെന്ന് അനുഭവജ്ഞാനത്തിന്‍െറ വെളിച്ചത്തില്‍ ഹുസൈന്‍ പറയുന്നു. ജലസംസ്കരണത്തിനും സംരക്ഷണത്തിനും വേണ്ട മാര്‍ഗങ്ങള്‍ ഏറെ ലഭ്യമായിട്ടും മലയാളികള്‍ ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുന്നില്ല. രോഗപ്രതിരോധത്തേക്കാള്‍ ചികിത്സക്കാണ് മലയാളികള്‍ പ്രാധാന്യം നല്‍കുന്നത്.
ഇതിനാല്‍ ജീവിതശൈലീരോഗങ്ങളുടെ കേന്ദ്രമായി കേരളം മാറിക്കഴിഞ്ഞു. കുപ്പിവെള്ള സംസ്കാരം ഉയര്‍ത്തുന്ന ആരോഗ്യപരമായ വെല്ലുവിളികള്‍ ഇന്ന് ഏറെയാണ്.
മിനറലുകളുടെ അംശം പോലുമില്ലാതെയാണ് പല കമ്പനികളും മിനറല്‍ വാട്ടര്‍ വിപണിയിലത്തെിക്കുന്നത്. കേരളത്തിലെ നിരവധി കുപ്പിവെള്ള കമ്പനികളുടെ ഉല്‍പന്നങ്ങള്‍ കുടിക്കാന്‍ യോഗ്യമല്ളെന്ന് തെളിഞ്ഞിട്ടുണ്ട്.
വിവിധ വിഷയങ്ങളെ ആധാരമാക്കി ഹുസൈന്‍ നടത്തിയ പ്രഭാഷണങ്ങള്‍ യുട്യൂബില്‍ ലഭ്യമാണ്. വെല്‍നസ് ഫൗണ്ടേഷന്‍െറ ഫേസ്ബുക് പേജിലും ഹുസൈന്‍െറ ബോധവത്കരണ പരിപാടികള്‍ ഷെയര്‍ ചെയ്യാറുണ്ട്. വിവിധ സംഘടനകളില്‍ സാമൂഹിക പ്രവര്‍ത്തന മേഖലയിലും സജീവസാന്നിധ്യം വഹിക്കുന്നുണ്ട്.
കേരളത്തില്‍ എല്ലാവര്‍ക്കും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാന്‍ ‘ഡ്രിങ്ക് അപ് കേരള’ എന്ന സ്വപ്ന പദ്ധതി സാക്ഷാത്കരിക്കാനുള്ള പുറപ്പാടിലാണ് ഇദ്ദേഹം. വെല്‍നസ് ഫൗണ്ടേഷന്‍ പ്രവര്‍ത്തനങ്ങളുമായി ഒരാഴ്ചയായി യു.എ.ഇ.യിലുള്ള ഹുസൈന്‍ ചെറുതുരുത്തിയെ 055 6944 665 എന്ന നമ്പറിലും 00919895920646 എന്ന വാട്സ്ആപ് നമ്പറിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
