ആമോദ പെരുന്നാള്‍
text_fieldsഅബൂദബി: ആത്മബലിയുടെ മഹത്തായ സന്ദേശം ഉദ്ബോധനം ചെയ്തുകൊണ്ട് ഇതാ ഈദുല്‍ അദ്ഹാ വന്നത്തെി. പള്ളികളിലെ ഈദ് നമസ്കാരത്തിന് ശേഷം ബലികര്‍മം നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. നിരവധി മലയാളി കൂട്ടായ്മകളും ബലികര്‍മത്തില്‍ പങ്കാളികളാവുന്നുണ്ട്. പള്ളികള്‍ ഞായറാഴ്ച മുതല്‍ തന്നെ തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാണ്. പെരുന്നാള്‍ നമസ്കാരത്തിന്‍െറ സമയം പള്ളികളിലെ പ്രാര്‍ഥനകള്‍ക്ക് ശേഷം ഇമാമുമാര്‍ ജനങ്ങളെ ഉണര്‍ത്തിക്കൊണ്ടിരുന്നു. പ്രവാസികളെ കണക്കിലെടുത്ത് വിവിധ ഭാഷകളിലും ഇക്കാര്യം അറിയിച്ചിരുന്നു.
ഓണത്തിന്‍െറ ചാരേയണഞ്ഞ ബലിപെരുന്നാള്‍ മലയാളി പ്രവാസികള്‍ക്ക് ഇരട്ടി മധുരമാണ്. ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ അടക്കമുള്ള സഘടനകള്‍ ഈദും ഓണവും ഒന്നിച്ചാണ് ആഘോഷിക്കുന്നത്. ഒരു ദിവസത്തെ ഇടവേള മാത്രമാണ് ഇരു ആഘോഷങ്ങള്‍ക്കുമുള്ളത്. തിങ്കളാഴ്ച ഒന്നാം ഈദിന്‍െറ സന്തോഷങ്ങള്‍ ഉള്‍ക്കൊണ്ട മനസ്സുകളുമായി മലയാളികള്‍ ബുധനാഴ്ചയിലെ ഓണത്തിന്‍െറ ആവേശത്തിലേക്ക് നീങ്ങും.
അല്‍ഐന്‍ ഐ.എസ്.സി അഞ്ച് ദിവസം നീളുന്ന ഈദ്-ഓണം പരിപാടികളാണ് ഒരുക്കുന്നത്. ആഘോഷത്തിന്‍െറ ഭാഗമായി ഗാനമേളയും പൂക്കളമത്സരവും ഓണസദ്യയും തിരുവാതിരയും ഒരുക്കും. അബൂദബി ഐ.എസ്.സിയുടെ പെരുന്നാളോഘോഷം ചൊവ്വാഴ്ച നടക്കും. ഓണസദ്യയും സാംസ്കാരിക പരിപാടികളുമായി 16നാണ് ഓണാഘോഷം. മറ്റു നിരവധി മലയാളി കൂട്ടായ്മകളും ഈദ്, ഓണം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.
യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ തുടങ്ങിയവര്‍ വിവിധ അറബ്-മുസ്ലിം രാജ്യങ്ങളിലെ നേതാക്കള്‍ക്കും ഭരണാധികാരികള്‍ക്കും ഈദാശംസ നേര്‍ന്നിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ക്കും യു.എ.ഇ നേതാക്കള്‍ ഈദാശംസ നേര്‍ന്നു. ഈദ്ദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ പരസ്പരം സന്തോഷത്തിനും സമൃദ്ധിക്കും ആശംസകള്‍ നേരും. ഗൃഹ സന്ദര്‍ശനങ്ങളും സുഹൃദ് സന്ദര്‍ശനങ്ങളും നടക്കും. ഈദ് സായാഹ്നങ്ങളിലും സജീവ പങ്കാളിത്തമുണ്ടാകും.
പാരമ്പര്യ ആചാരങ്ങളും നാടോടി പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ് സ്വദേശികളുടെ ഈദാഘോഷം. പാരമ്പര്യ അറേബ്യന്‍ ഭക്ഷണവും ഈദ് ദിനത്തില്‍ ഒരുക്കുന്നു. അറേബ്യന്‍ കാപ്പിയും ഈദ് ദിനത്തിലെ സവിശേഷതയാണ്. ‘മാശ്’ ആണ് ഈദ് ദിനത്തില്‍ സ്വദേശി വീടുകളില്‍ മുഖ്യമായി ഒരുക്കുന്ന ഭക്ഷ്യവിഭവം. ‘അല്‍ അറാസിയ’ എന്ന വിഭവവും പല വീടുകളിലും തയാറാക്കും. മാളുകളും വിനോദ സഞ്ചാര കേന്ദ്രങ്ങളും ഈദാഘോഷത്തെ വരവേല്‍ക്കാന്‍ വിവിധ പദ്ധതികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
യു.എ.ഇയില്‍ അബൂദബി എമിറേറ്റിലാണ് ഏറ്റവും നേരത്തെ ഈദ് നമസ്കാരം തുടങ്ങുക. 6.19നാണ് അബൂദബിയിലെ നമസ്കാരം. ദുബൈയിലാണ് ഏറ്റവും വൈകിയുള്ള സമയം (6.25). ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍ എമിറേറ്റുകളില്‍ ഒരേ സമയത്താണ് (6.23) നമസ്കാരം തുടങ്ങുന്നത്. ഫുജൈറയില്‍ 6.20നും റാസല്‍ഖൈമയില്‍ 6.21നും നമസ്കാരം തുടങ്ങും.
പെരുന്നാള്‍ നമസ്കാരത്തിനും സുഹൃദ് സന്ദര്‍ശനങ്ങള്‍ക്കും പുറമെ ബലികര്‍മം കൂടിയുള്ളതിനാല്‍ രണ്ടാം ഈദ് ദിനത്തിലാണ് പലരും വിനോദസഞ്ചാരത്തിന് സമയം കണ്ടത്തെുന്നത്. പ്രവാസികള്‍ വിവിധ എമിറേറ്റുകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് യാത്രയാവുമ്പോള്‍ സ്വദേശികളില്‍ പലരും സമീപ രാജ്യങ്ങളിലേക്കാണ് പോകുന്നത്.
അതേസമയം, മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികളില്‍ നിരവധി പേര്‍ പെരുന്നാളാഘോഷത്തിന് സ്വന്തം നാടുകളിലേക്ക് നേരത്തെ പോയിട്ടുണ്ട്.